twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ മേഖല എന്നെ ഒരുപാട് പഠിപ്പിച്ചു; ​ഗോസിപ്പുകൾക്കും വിവാദങ്ങൾക്കുമിടെ നാ​ഗ ചൈതന്യ

    |

    തെന്നിന്ത്യയിലെ യുവ നടൻമാരിൽ പ്രമുഖനാണ് നാ​ഗ ചൈതന്യ. തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായ നാ​ഗാർജുനയുടെ മകൻ വളരെ പെട്ടന്നാണ് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പർതാര പരിവേഷത്തിനപ്പുറത്തേക്ക് സാധാരണ കഥാപാത്രങ്ങളെ അവതരിപ്പിച്ച നാ​ഗ ചൈതന്യക്ക് വലിയ ആരാധക വൃന്ദവും തെലുങ്കിലുണ്ട്.

    തെലുങ്കിന് പുറമെ ഹിന്ദിയിലും നടൻ ചുവടുവെച്ചിരിക്കുകയാണ്. ആമിർ ഖാൻ നായകനായി എത്തിയ ലാൽ സിം​ഗ് ഛദ്ദയിലൂടെയായിരുന്നു നാ​ഗ ചൈതന്യയുടെ ഹിന്ദി അരങ്ങേറ്റം. സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമയിലും നടൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്.

    ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു

    ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. ലാൽ സിം​ഗ് ഛദ്ദയ്ക്ക് പുറമെ താങ്ക്യൂ എന്ന തെലുങ്ക് സിനിമയായിരുന്നു നടന്റെ അടുത്തിടെ റിലീസായ സിനിമ. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. നടന്റെ തുടരെയുള്ള സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നത് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നാ​ഗചൈതന്യ.

    Also Read: എംജി ശ്രീകുമാര്‍ പ്രേമിച്ച പെണ്‍കുട്ടിയാണോ ഇത്? ആദ്യമായി അഭിനയിച്ചതിനെ കുറിച്ച് ദേവിക നമ്പ്യാര്‍ പറഞ്ഞതിങ്ങനെ

    പഠന കാലം മുഴുവൻ ചെന്നെെയിലായിരുന്നു

    സൂപ്പർസ്റ്റാർ നാ​ഗാർജുനയുടെ മകനായിരുന്നെങ്കിലും താൻ താരപുത്രനെന്ന നിലയിലല്ല ജീവിച്ചതെന്ന് നാ​ഗചൈതന്യ പറയുന്നു. പഠന കാലം മുഴുവൻ ചെന്നെെയിലായിരുന്നു. അച്ഛന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിലും. അതിനാൽ തന്നെ സിനിമാ മേഖലയുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. ചെന്നെെയിൽ നിന്ന് തിരിച്ച് ഹൈദരാബാദിലെത്തിയ ശേഷമാണ് അച്ഛനോടും അമ്മാവനുമോടൊപ്പം സിനിമാ സെറ്റുകളിൽ പോയത്.

    സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് ആദ്യം ചെയ്തത് തെലുങ്ക് ഭാഷ നന്നായി പഠിക്കുക എന്നതായിരുന്നു. കാരണം സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായതിനാൽ വലിയ ഉത്തരവാദിത്വമായിരുന്നു തനിക്കുള്ളതെന്നും നാ​ഗചൈതന്യ പറഞ്ഞു.

    Also Read: ഷാരൂഖുമായി ഡേറ്റ് ചെയ്യില്ലെന്ന് പറഞ്ഞ ലേഡി ഗാഗ; കാരണം കേട്ട് ഞെട്ടിയ കിങ് ഖാൻ!, സംഭവമിങ്ങനെ

    നിർമാതാക്കൾ അദ്ദേഹത്തെയാണ് വിളിക്കുകയെന്നും നാ​ഗചൈതന്യ

    സിനിമയിലെ കുടുംബ വാഴ്ചയെ പറ്റിയും നാ​ഗചൈതന്യ സംസാരിച്ചു. സിനിമയിലേക്കുള്ള തന്റെ കടന്ന് വരന് എളുപ്പമായിരുന്നു എന്നത് നിഷേധിക്കുന്നില്ല. പക്ഷെ എന്റെ സിനിമയും സിനിമാ കുടുംബത്തിൽ നിന്നല്ലാത്ത ഒരാളുടെ സിനിമയും റിലീസായി, അദ്ദേഹത്തിന്റെ സിനിമ വിജയിച്ചാൽ നിർമാതാക്കൾ അദ്ദേഹത്തെയാണ് വിളിക്കുകയെന്നും നാ​ഗചൈതന്യ ചൂണ്ടിക്കാട്ടി.

    സിനിമാ താരങ്ങളുടെ മക്കൾ അഭിനയിക്കണമെന്ന് പറഞ്ഞാൽ താരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ ഇല്ലാതാക്കാനാവില്ലെന്നും അതിനൊപ്പം നിൽക്കാനേ സാധിക്കൂയെന്നും നാ​ഗചൈതന്യ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ സിനിമാ മേഖല തന്നെ ഒരുപാട് പഠിപ്പിച്ചെന്നും വ്യക്തിയെന്ന നിലയിൽ വ്യക്തത നൽകിയെന്നും നാ​ഗചൈതന്യം കൂട്ടിച്ചേർത്തു.

    Also Read: ഭര്‍ത്താവ് റൊമാന്റിക് ആയത് കല്യാണം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷം; സിനിമ കാരണമുണ്ടായതെന്ന് നടി സോണിയ

    സമാന്തയുമായുള്ള വിവാഹ മോചനമാണ് അടുത്തിടെ നാ​ഗചൈതന്യയെ വാർത്തകളിൽ നിറച്ചത്

    സിനിമയേക്കാളുപരി സമാന്തയുമായുള്ള വിവാഹ മോചനമാണ് അടുത്തിടെ നാ​ഗചൈതന്യയെ വാർത്തകളിൽ നിറച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. പിന്നീട് രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് പോയി. 2017 ലാണ് നാഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. ഒരുപിടി ഹിറ്റ് സിനിമകളിൽ ഒരുമിച്ചഭിനയിച്ച രണ്ട് പേരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ നാല് വർഷത്തിനുള്ളിൽ വേർപിരിഞ്ഞു.

    സമാന്ത വിവാഹ മോചനത്തിന് പിന്നാലെ കരിയറിൽ തിരക്കിലാണ്. നടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഒരു പിടി ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ. ഉടൻ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും സമാന്ത തയ്യാറെടുക്കുന്നുണ്ട്.

    Read more about: naga chaitanya
    English summary
    actor naga chaitanya says film industry taught him a lot as a person; actor also talked about nepotism
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X