For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് റൊമാന്റിക് ആയത് കല്യാണം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷം; സിനിമ കാരണമുണ്ടായതെന്ന് നടി സോണിയ

  |

  സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടി സോണിയയെ എല്ലാവര്‍ക്കും അറിയാം. നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് പടം മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്നു. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി.

  മോഹന്‍ലാലിനൊപ്പമുള്ള തേന്മാവിന്‍ കൊമ്പത്തെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ.

  ഞാനൊരു മലയാളിയാണ്. അച്ഛനും അമ്മയും മലയാളികളാണ്. അവര്‍ തമിഴ്‌നാട്ടില്‍ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ചു. അതേ പാരമ്പര്യം തന്നെ താനും നിലനിര്‍ത്തി. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ആദ്യമേ ഞാന്‍ പറയുമായിരുന്നു. എനിക്ക് തമിഴനെ തന്നെ വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സോണിയ വ്യക്തമാക്കുന്നു. ഭര്‍ത്താവിനെ കുറിച്ചും നടി സംസാരിച്ചു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ്. ഞാന്‍ അതിന്റെ നേര്‍ വിപരീതമായി കുട്ടിക്കളിയുമായി നടക്കുന്നു.

  Also Read: എംജി ശ്രീകുമാര്‍ പ്രേമിച്ച പെണ്‍കുട്ടിയാണോ ഇത്? ആദ്യമായി അഭിനയിച്ചതിനെ കുറിച്ച് ദേവിക നമ്പ്യാര്‍ പറഞ്ഞതിങ്ങനെ

  ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് കാണുന്നത്. അങ്ങനെ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. അദ്ദേഹം നേരിട്ട് വന്ന് എന്നെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിക്കുകയായിരുന്നു. അന്ന് ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര ദേഷ്യമാണ്, കുട്ടിക്കളി കൂടുതലാണ്, ഒരു ഭാര്യയാക്കാന്‍ പറ്റിയ മെറ്റീരിയല്‍ അല്ല ഞാന്‍ എന്നൊക്കെ എന്നെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ഇപ്പോഴാണ് എന്നെ കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.

  Also Read: ബിഗ് ബോസില്‍ നിന്നും പ്രതിഫലമൊന്നും കിട്ടിയില്ല; ഡ്രസ് വാങ്ങി തന്നെ ഉള്ള പൈസയും കളഞ്ഞെന്ന് മത്സരാര്‍ഥി

  അമ്മയ്ക്ക് എന്റെ ഭര്‍ത്താവിനോട് വലിയ ആരാധനയായിരുന്നു. അദ്ദേഹം അഭിനയിച്ച സീരിയല്‍ ഒത്തിരി ഇഷ്ടമാണ്. പക്ഷേ മകളെ കെട്ടിച്ച് കൊടുക്കാന്‍ ആഗ്രഹിച്ചില്ല. കാരണം അദ്ദേഹം കരിയറില്‍ കഷ്ടപ്പെടുന്ന സമയമാണ്. അങ്ങനെ ഒരാളെ കൊണ്ട് കെട്ടിക്കില്ലെന്ന് അമ്മ തീരുമാനിച്ചു. പിന്നെ അതൊക്കെ അങ്ങനെ തന്നെ സംഭവിച്ചതായി നടി പറഞ്ഞു. അതേ സമയം തന്റെ ഭര്‍ത്താവ് ഒട്ടും റൊമാന്റിക് ആയിട്ടുള്ള ആളായിരുന്നില്ലെന്ന് കൂടി സോണിയ പറയുന്നു.

  Also Read: ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴുള്ള എന്റെ സൗന്ദര്യമാണിത്; എനിക്ക് ഞാന്‍ സുന്ദരിയാണെന്ന് ദിയ സന

  പ്രണയിച്ച് കല്യാണം കഴിച്ചെങ്കിലും അദ്ദേഹം ഒട്ടും റൊമാന്റിക് അല്ല. സ്നേഹമൊക്കെ ഉള്ളിലുണ്ടെങ്കിലും പുറത്ത് കാണിക്കില്ല. അത് മാറിയത് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ കണ്ടപ്പോഴാണ്. ആ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്ത് അഭിനയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

  സ്‌ക്രിപ്റ്റ് എഴുതുന്നതിന്റെ ഭാഗമായി ആ സിനിമ പല തവണ അദ്ദേഹം കണ്ടു. അന്നേരമാണ് താന്‍ പ്രകടിപ്പിക്കാത്ത സ്നേഹത്തെ കുറിച്ചോര്‍ത്ത് കുറ്റ ബോധം തോന്നിയത്. ഇതോടെ എന്നോട് പ്രണയം കാണിച്ച് തുടങ്ങി. കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് റൊമാന്റിക് ആയതെന്ന് സോണിയ പറയുന്നു.

  Read more about: sonia
  English summary
  My Dear Kuttichathan Movie Actress Sonia Opens Up About Her Husband Not A Romantic Person
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X