ജീത്തു ജോസഫ് മാജിക്! ഒറ്റവാക്കില്‍ അതായിരുന്നു ആസിഫ് അലി നായകനായി എത്തിയ കൂമന്‍. ഗിരി എന്ന പോലീസുകാരനായി ആസിഫ് ക്യാമറയ്ക്ക് മുമ്പിലെത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മികച്ച ഒരു ത്രില്ലര്‍ ചിത്രമാണ്. ജാഫര്‍ ഇടുക്കി, ബാബുരാജ്, മേഘനാഥന്‍, പൗളി വിത്സന്‍ തുടങ്ങി വന്നവരും പോയവരും എല്ലാവരും മത്സരിച്ചഭിനയിച്ച ചിത്രം 2022ലെ മികച്ച സിനിമകളിലൊന്നു കൂടിയാണ്. 2022ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കൂമനടക്കം നിരവധി ത്രില്ലര്‍ സിനിമകളാണ് പോയ വര്‍ഷം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ക്രൈം ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്ന സിനിമാപ്രേമികള്‍ക്കായിതാ 2022ലെ ത്രില്ലര്‍ സിനിമകളുടെ പട്ടിക.