>

  ഈ സിനിമകള്‍ കാണരുത്; നിങ്ങള്‍ കരയും

  മുരളി, മാധവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്‌ പ്രേക്ഷകര്‍ക്ക് ഇന്നും കണ്ണു നനയാതെ കണ്ടു തീര്‍ക്കാന്‍ കഴിയില്ല. മാതാപിതാക്കളുടെ മരണത്തോടുകൂടി അനാഥരായിപോവുന്ന നാലു മക്കളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നു കൂടിയാണ്. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും ഈ ചിത്രത്തിനായിരുന്നു. ആകാശദൂത് മാത്രമല്ല പ്രേക്ഷകരെ കരയിപ്പിച്ച നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള പത്ത് ചിത്രങ്ങളിതാ..
  ബ്ലെസിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തന്മാത്ര. മോഹന്‍ലാല്‍, മീര വാസുദേവ്, ജഗതി ശ്രീകുമാര്‍, അര്‍ജ്ജുന്‍ ലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അല്‍ഷിമേഴ്‌സ് എന്ന രോഗവും അതിന്റെ ഭീകരതയും അവതരിപ്പിച്ച ചിത്രം മോഹന്‍ലാലിന്റെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്.  മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച തിരക്കഥ തുടങ്ങി 5 സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ചിത്രം നേടിയിരുന്നു. 
  തന്മാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാലേട്ടന്‍-ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമരം. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ശിവന്‍ കുട്ടി എന്ന കഥാപാത്രം അതിന് കാരണക്കാരായവരുടെ അടുത്ത് പ്രതികാരം ചെയ്യാന്‍ പോകുന്നതാണ് ചിത്രത്തിന്റെ കഥ. ശിവന്‍കുട്ടി എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന നടന്‍ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുകയായിരുന്നു ചിത്രത്തിലൂടെ. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം, സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങളും ചിത്രം നേടിയിരുന്നു.
  മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് പെരുന്തച്ചന്‍.പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനും മകനും തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ രാമന്‍ പെരുന്തച്ചനായി തിലകന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.പ്രശാന്ത് ആയിരുന്നു ചിത്രത്തില്‍ തിലകന്റെ മകനായി അഭിനയിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X