2022 മലയാള സിനിമയ്ക്ക് സമ്മാനിച്ചത് വ്യത്യസ്തങ്ങളായ ഒരുപിടി മികച്ച ചിത്രങ്ങളാണ്. താരങ്ങള്‍ മത്സരിച്ചഭിനയിച്ച പോയ വര്‍ഷം ഒറ്റവാക്കില്‍ പറഞ്ഞാല്‍ മമ്മൂട്ടിയുടേതാണ്. റോഷാക്ക്, ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നിലെ നടനെ തന്നെ തേച്ചുമിനുക്കിയ വര്‍ഷം കൂടിയാണ് 2022. എന്നാല്‍ മമ്മൂട്ടിക്കൊപ്പം തന്നെ ആസിഫ് അലിയും തിളങ്ങിയ വര്‍ഷം കൂടിയാണ് 2022. ജീത്തു ജോസഫ് ചിത്രം കൂമനിലുടെ അതിഗംഭീര പ്രകടനമായിരുന്നു ആസിഫ് കാഴ്ച വെച്ചത്. 2022 അവസാനിക്കുമ്പോള്‍ പോയവര്‍ഷം പ്രേക്ഷക മനസില്‍ ഇടം നേടിയ നടന്മാര്‍ ഇവരാണ്.