X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

തിരക്കോ അതോ പൃഥ്വിരാജോ? ഈ സിനിമകള്‍ ഫഹദ് വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട് ?

Author Administrator | Updated: Friday, May 5, 2023, 09:30 AM [IST]

തിയേറ്ററുകളില്‍ പരാജയപ്പെട്ടങ്കിലും ടെലിവിഷന്‍ പ്രീമിയറായി എത്തിയപ്പോള്‍ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രമായി എത്തേണ്ടിയിരുന്നു. എന്നാല്‍ മറ്റു സിനിമകള്‍ക്കായി ഡേറ്റ് കൊടുത്തതിനാല്‍ ചിത്രത്തില്‍ നിന്നും ഫഹദ് പിന്മാറുകയായിരുന്നു. ഡബിള്‍ ബാരല്‍ പോലെ ഫഹദ് നിരസിച്ച പ്രധാന സിനിമകളിതാ.


cover image
സപ്തമ.ശ്രീ. തസ്കരാ:
1

2014ല്‍ പുറത്തിറങ്ങിയ സപ്തമശ്രീ തസ്‌കരയില്‍ നിന്നും ഫഹദ് ഫാസില്‍ പിന്മാറിയിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫഹദ് ചിത്രത്തില്‍ നിന്നും പിന്മാറിയതിനു പിന്നാലെ പൃഥ്വിരാജ് ചിത്രത്തിലുള്ളതുകൊണ്ടാണ് ഫഹദ് സപ്തമശ്രീ തസ്‌കരയില്‍ നിന്നും പിന്മാറിയത് എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലായതു കൊണ്ടാണ് ഫഹദ് സപ്തമശ്രീയില്‍ നിന്നും പിന്മാറിയത്. ഫഹദ് തന്നെയായിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്.  

ഡബിള്‍ ബാരല്‍
2

ഫഹദ് ഉപക്ഷേിച്ച മറ്റൊരു പ്രധാന ചിത്രമാണ് ഡബിള്‍ ബാരല്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, സണ്ണി വെയ്ന്‍. ചെമ്പന്‍ വിനോദ് ജോസ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും ടെലിവിഷന്‍ പ്രീമിയറായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. സപ്തമശ്രീയില്‍ നിന്നും പിന്മാറിയതുപോലെ ഈ ചിത്രത്തില്‍ നിന്നും ഫഹദ് മാറിയത് പൃഥ്വിരാജ് ഉള്ളതുകൊണ്ടാണെന്ന തരത്തില്‍ വീണ്ടും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഈ ചിത്രവും മറ്റു സിനിമകളുടെ ഷൂട്ടിങ്ങ് തിരക്കുകളായതിനെ തുടര്‍ന്നായിരുന്നു ഫഹദ് ഉപേക്ഷിച്ചത്.  

ഇവിടെ
3

2015ല്‍ പുറത്തിറങ്ങിയ 'ഇവിടെ'യാണ് ഫഹദ് ഫാസില്‍ ഉപേക്ഷിച്ച മറ്റൊരു മലയാള ചിത്രം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.  

പേട്ട
4

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയാണ് ഫഹദ് ഉപക്ഷേിച്ച പ്രധാന ചിത്രം. രജനീകാന്തിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ പേട്ടയുടെ അണിയറപ്രവര്‍ത്തകര്‍ ഫഹദിനെ സമീപിച്ചിരുന്നു. എന്നാല്‍ വരത്തന്‍ എന്ന സിനിമയ്ക്കായി ഡേറ്റുകള്‍ നല്‍കിയതിനെ തുടര്‍ന്നായിരുന്നു പേട്ടയില്‍ അഭിനയിക്കാനുള്ള അവസരം ഫഹദ് ഉപക്ഷേിച്ചത്.

Chekka Chivantha Vanam-Tamil
5

ഫഹദ് ഉപക്ഷേിച്ച പ്രധാന ചിത്രങ്ങളിലൊന്നാണ് 2018ല്‍ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനം. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ അരുണ്‍ വിജയ് അവതരിപ്പിച്ച ത്യാഗരാജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ഫഹദ് ഫാസിലിന് അവസരം ലഭിച്ചത്. എന്നാല്‍ ഫഹദ് ഓഫര്‍ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+