പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്ത ചിത്രം നാലരവര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2018ലായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. പിന്നീട് പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം 2019ല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ 2020ല്‍ കോവിഡ് കൂടി വന്നതോടെ ചിത്രീകരണം വീണ്ടും നീണ്ടു പോവുകയായിരുന്നു. എന്നിരുന്നാലും പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമാകും നജീബ് എന്നാണ് ആരാധകര്‍ പറയുന്നത്. ആടുജീവിതം പോലെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ 5 പ്രധാന ചിത്രങ്ങളിതാ.