മലയാള സിനിമയിലെ ആദ്യത്തെ പ്രേതസിനിമയായി കണക്കാക്കുന്ന സിനിമയാണ് 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവിനിലയം. വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേം നസീര്‍, മധു, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭാര്‍ഗ്ഗവി നിലയത്തിനു പിന്നാലെ പിന്നീട് നിരവധി പ്രേതസിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്. അതില്‍ പല ചിത്രങ്ങളും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവി നിലയം മികച്ച ക്ലാരിറ്റിയോടെ ഇപ്പോഴും യുട്യൂബില്‍ കാണുന്ന സിനിമാപ്രേമികളുണ്ട്. ഭാര്‍ഗ്ഗവിനിലയം പോലെ ഓണ്‍ലൈനിലൂടെ ആസ്വദിക്കാന്‍ സാധിക്കുന്ന മലയാളത്തിലെ മികച്ച 5 ഹൊറര്‍ സിനിമകളിതാ.