സിനിമാ ലോകം
ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് പറയുമ്പോള്‍ മിക്കവര്‍ക്കും ആദ്യം ഓര്‍മ്മവരിക മായാമോഹിനി, ചാന്ത്‌പൊട്ട് എന്നീ രണ്ടു ചിത്രങ്ങളാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ വാണിജ്യപരമായി വിജയിച്ചു എന്നതിനപ്പുറത്തേക്ക് ട്രാന്‍ഡ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ സാധാരണക്കാരന് ഉണ്ടാക്കിയെടുക്കാന്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ന്നും ഈ വിഭാഗത്തിന്റെ ജീവിതം പറഞ്ഞ ഒന്നു-രണ്ട് സിനിമകള്‍ കൂടി മലയാളത്തില്‍ പുറത്തിറങ്ങി. അതില്‍ ജയസൂര്യ നായകനായി എത്തിയ ഞാന്‍ മേരിക്കുട്ടിയാണ് കുറച്ചെങ്കിലും ട്രാന്‍സ് ജീവിതം വ്യക്തമായി പറയാന്‍ ശ്രമിച്ചത്. ഒപ്പം തന്നെ അര്‍ദ്ധനാരി എന്ന ചിത്രവും എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. അത്തരത്തില്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ ജീവിതം പറഞ്ഞ മലയാള സിനിമകളെക്കുറിച്ച് കൂടുതലറിയാം.