X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ട്രിപ്പിള്‍ റോളില്‍ ടൊവീനോ, നജീബായി പൃഥ്വിരാജ്; 2023ല്‍ മത്സരം യുവനടന്മാര്‍ തമ്മിലോ ?

Author: Administrator | Updated: Monday, March 13, 2023, 09:00 AM [IST]

ടൊവീനോയുടെ പാന്‍ ഇന്ത്യന്‍ ചിത്രം അജയന്റെ രണ്ടാം മോഷണത്തിനായി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. മൂന്ന് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം പൂര്‍ണമായും ത്രീഡിയിലാണ് ഒരുങ്ങുന്നത്. ടൊവീനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്നും എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രഖ്യാപനം മുതല്‍ ടൊവീനോ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. അജയന്റെ രണ്ടാം മോഷണം പോലെ വമ്പന്‍ ചിത്രങ്ങളുമായാണ് 2023ല്‍ മലയാളത്തിലെ യുവനടന്മാര്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. അത്തരത്തില്‍ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച, ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലയാളത്തിലെ യുവനടന്മാരുടെ സിനിമാവിശേഷങ്ങളിതാ.

Share:
cover image
ആസിഫ് അലി
1

2023ല്‍ ആസിഫ് അലി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, മാളവിക, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. സജിമോന്‍ പ്രഭാകറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കിഷ്‌കിന്ധാ കാണ്ഡം, അടവ് തുടങ്ങിയവയാണ് 2023ല്‍ തിയേറ്ററുകളിലെത്തുന്ന മറ്റ് ആസിഫ് അലി ചിത്രങ്ങള്‍.   കൂടുതല്‍ കാണാം


ടൊവീനോ തോമസ്
2

അജയന്റെ രണ്ടാം മോഷണം, നീലവെളിച്ചം, 2018 തുടങ്ങി വമ്പന്‍ ചിത്രങ്ങളാണ് 2023ല്‍ ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കിയ അജയന്റെ രണ്ടാം മോഷണത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുന്നത്. അഡ്വഞ്ചറിനും ആക്ഷനും പ്രധാന്യമുള്ള ചിത്രം ത്രീഡിയിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് 2023ലെ മറ്റൊരു പ്രധാനപ്പെട്ട ടൊവിനോ ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രഖ്യാപനം മുതല്‍ വാവര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ്.   കൂടുതല്‍ കാണാം

പൃഥ്വിരാജ് സുകുമാരന്‍
3

2018ലായിരുന്നു പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ആടുജീവിതം പ്രഖ്യാപിച്ചത്. എന്നാല്‍ കൊവിഡ് തീര്‍ത്ത പ്രതിസന്ധിയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും വന്നതോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നീണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ ഷൂട്ടിനായി പോയ ബ്ലെസിയും സംഘവും അവിടെ ഏറെ നാള്‍ കുടുങ്ങി കിടക്കുകയും ചെയ്തിരുന്നു. അത്രത്തോളം പ്രതിസന്ധികളെല്ലാം മറികടന്നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെ ആടുജീവിതത്തിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. കൂടുതല്‍ കാണാം


ദുൽഖർ സൽമാൻ
4

കിംഗ് ഓഫ് കൊത്തയാണ് 2023ല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന ചിത്രം. തുടക്കം മുതല്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. പോലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ഓണം റീലിസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്യര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.   കൂടുതല്‍ കാണാം

നിവിന്‍ പോളി
5

രാജീവ് രവി-നിവിന്‍ പോളി കൂട്ടുക്കെട്ടില്‍ ഒരുക്കിയ തുറമുഖത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 1962 കാലഘട്ടത്തില്‍ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജനവും, തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തില്‍ മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+