പ്രഖ്യാപനം മുതല്‍ സിനിമാസ്വാദകര്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബിഗ് ബിക്ക് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ടോറന്റിലും മറ്റു ഹിറ്റായ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. ബിലാലിലൂടെ മമ്മൂട്ടിയുടെ സ്‌റ്റെലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഈ ചിത്രത്തിനു പുറമെ 2021ല്‍ നിരവധി സെക്കന്‍ഡ് പാര്‍ട്ടുകളാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട ചിത്രങ്ങളിതാ.