X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാളികളുടെ സ്വന്തം മേരി, അനുപമ പരമേശ്വരന് മലയാള സിനിമ മടുത്തോ ?

Author Administrator | Published: Tuesday, February 21, 2023, 05:16 PM [IST]

പ്രേമത്തിലെ മേരിയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് അനുപമ പരമേശ്വരന്‍. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അനുപമ അന്നും ഇന്നും മലയാളികള്‍ക്ക് മേരിയാണ്. എന്നാല്‍ പ്രേമം പോലൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചിട്ടും പിന്നീട് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊന്നും മലയാളത്തില്‍ നിന്നും അനുപമയെ തേടിയെത്തിയിരുന്നില്ല. പിന്നാലെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച അനുപമ നിലവില്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. എങ്കിലും മലയാളികള്‍ക്ക് അനുപമയോടുള്ള സ്‌നേഹത്തിന് കുറവില്ല. ഇപ്പോഴും താരം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ച് വരവ് നടത്തുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അനുപമ മലയാളത്തിലേക്ക് തിരിച്ച് വരുമോ, അതോ തമിഴിലെ സൂപ്പര്‍നടിയായി താരം മാറുമോ...? കൂടുതല്‍ വിശേഷങ്ങളിതാ.


cover image
പ്രേമത്തിലെ മേരി
1

സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേമത്തിലെ മേരി എന്നുതന്നെയാണ് അനുപമയെ പ്രേക്ഷകര്‍ ഇപ്പോഴും വിളിക്കുന്നത്. മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. എന്നാല്‍ പ്രേമത്തിന് ശേഷം ജെയിംസ് ആന്റ് ആലിസ് എന്ന മലയാള ചിത്രത്തില്‍ അതിഥി താരമായി എത്തിയെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. തുടര്‍ന്ന് അ ആ എന്ന ചിത്രത്തിലൂടെ അന്യഭാഷയില്‍ അനുപമ സജീവമാകുകയായിരുന്നു. 

അന്യഭാഷകളിലേക്ക്
2

പ്രേമം ഹിറ്റായതോടെ മറ്റു ഭാഷകളിലും അഭിനയിച്ച അനുപമ നിലവില്‍ തമിഴ്, തെലുങ്ക് സിനിമകളിലാണ് സജീവം. പ്രേമത്തിലെ മേരി ഹിറ്റായെങ്കിലും പിന്നീട് അനുപമ അഭിനയിച്ച മലയാള ചിത്രങ്ങളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നായിരുന്നു അന്യഭാഷകളില്‍ തന്നെ താരം സജീവമായത്. നിലവില്‍ മലയാളത്തിനു പുറമെ നിരവധി ആരാധകരാണ് അനുപമയ്ക്കുള്ളത്.

കുറുപ്പിലെ സിസിലി
3

2021ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ആണ് ഏറ്റവും ഒടുവിലായി അനുപമ അഭിനയിച്ച മലയാള ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങി വന്‍താര അണി നിരന്ന കുറുപ്പിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

അസിസ്റ്റന്റ് സംവിധായിക
4

2020ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനോടൊപ്പം തന്നെ ചിത്രത്തിന്റെ സഹസംവിധായിക കൂടിയായിരുന്നു അനുപമ. ഗ്രിഗറി ജേക്കബ് നായകനായി എത്തിയ ചിത്രത്തില്‍ കൃഷ്ണ ശങ്കര്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, നസ്രിയ എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

സുരേഷ് ഗോപിക്കൊപ്പം പുതിയ സിനിമ
5

പാര്‍വതി തിരുവോത്ത്, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം അനുപമ അഭിനയിക്കുന്ന പുതിയ സിനിമ വരുന്നു എന്ന തരത്തില്‍ മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. പാപ്പന്‍ എന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് ഗോപി തന്നെയായിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതുവരെ പേരിടാത്ത ചിത്രം കാലിക പ്രസക്തിയുള്ള വിഷയമാണ് സംസാരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. 

അനുപമ മലയാളത്തിലേക്ക് തിരിച്ച് വരുമോ ?
6

പ്രേമം പോലെ മറ്റൊരു ഹിറ്റ് ചിത്രത്തിലൂടെ അനുപമ മലയാളത്തിലേക്ക് തിരിച്ചു വരുമെന്നാണ് ആരാധകര്‍ പറയുന്നത്. അന്യഭാഷകളില്‍ തിളങ്ങുമ്പോഴും മലയാളികള്‍ക്ക് അനുപമയെ അത്രപെട്ടെന്ന് മറക്കാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. സോഷ്യല്‍മീഡിയയില്‍ സജീവമായ അനുപമ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+