X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാളത്തിന്റെ താരരാജാവ് ; എല്ലാവർക്കും അറിയാവുന്ന ലാലേട്ടൻ്റെ ആർക്കും അറിയാക്കഥകൾ

Author: Administrator | Updated: Friday, May 28, 2021, 11:32 AM [IST]

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ലാല്‍ ഇന്ന് മലയാളത്തിന്റെ എല്ലാമെല്ലാമാണ്. കാമുകനായും, അച്ഛനായും, ഭര്‍ത്താവായും അങ്ങനെയങ്ങനെ അഭിനയിക്കുന്ന ഏതു കഥാപാത്രത്തിലൂടെയും പ്രേക്ഷകരെ തന്റെ സ്വാഭാവികഭിനയത്തിലൂടെ ഞെട്ടിക്കുന്ന മോഹന്‍ലാലിന്റെ വ്യക്തിജീവിതവും ഇന്ന് പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. എന്നിരുന്നാലും താരരാജാവിന്റെ ചില അറിയാക്കഥകളിതാ.

Share:
cover image
റിലീസാവാതെ പോയ ആദ്യ സിനിമ
1

മോഹന്‍ലാലിന്റെ സുഹുൃത്തുക്കളുടെ നിര്‍മ്മാണ സംരഭമായ ഭാരത് സിനിമ ഗ്രൂപ്പ് നിര്‍മ്മിച്ച തിരനോട്ടം ആണ് താരത്തിന്റെ ആദ്യ സിനിമ. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് ചിത്രം റിലീസാവാതെ പോവുകയായിരുന്നു. ചിത്രത്തില്‍ ഹാസ്യകഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.    


മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍
2

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാല്‍ അഭിനയിച്ച പ്രേക്ഷകര്‍ക്കു, മുമ്പിലെത്തിയ ആദ്യ സിനിമ. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ നരേന്ദ്രനെ അവതരിപ്പിക്കുമ്പോള്‍ 20 വയസ്സായിരുന്നു മോഹന്‍ലാലിന്റെ പ്രായം.  

ആദ്യത്തെ പ്രതിഫലം
3

ആദ്യ ചിത്രത്തിന് രണ്ടായിരം രൂപയാണ് മോഹന്‍ലാലിന് പ്രതിഫലമായി ലഭിച്ചത്. ആ തുക അദ്ധേഹം ഒരു അനാഥാലയത്തിന് സംഭവന നല്‍കുകയായിരുന്നു എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞിരുന്നു.


ഐശ്വര്യ റായിയുടെ നായകന്‍
4

മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു ലോകസുന്ദരി ഐശ്വര്യ റായിയുടെ ആദ്യ സിനിമ. മോഹല്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. നിരവധി ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ച ചിത്രത്തില്‍ പ്രകാശ് രാജായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

15 ദിവസങ്ങള്‍ കൂടുമ്പോള്‍ ഓരോ റിലീസുകള്‍
5

1982 മുതല്‍ 88 വരെ രണ്ടാഴ്ച കൂടുമ്പോള്‍ ഓരോ മോഹന്‍ലാല്‍ സിനിമ എന്ന തരത്തിലായിരുന്നു സിനിമകളുടെ റിലീസ് ഉണ്ടായിരുന്നത്. 1985ല്‍ 35 സിനിമകളാണ് ലാലിന്റെതായി തിയേറ്ററുകളില്‍ എത്തിയത്. ഈ കാലഘട്ടത്തില്‍ മികച്ച സംവിധായകരോടൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ അദ്ധേഹത്തിന് സാധിച്ചിരുന്നു.


മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ചിത്രം
6

ജിജോ പൊന്നൂസിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. കണ്ണന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

റസ്ലിങ് ചാമ്പ്യന്‍
7

1977-78 വര്‍ഷത്തെ കേരള സ്‌റ്റേറ്റ് റസ്ലിങ്ങ് ചാമ്പ്യനാണ് മോഹന്‍ലാല്‍. തുടര്‍ന്ന് ദേശീയ റസ്ലിങ്ങ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഓഡീഷന് പോവേണ്ടിയിരുന്നതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.


തൈക്വോണ്ടോയില്‍ ബ്ലാക്ക്‌ബെല്‍റ്റ് വിന്നര്‍
8

2012ല്‍ ദക്ഷിണ കൊറിയയിലെ സോളിലുള്ള വേള്‍ഡ് തൈക്വോണ്ടോ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോഹന്‍ലാലിനെ ബ്ലാക്ക്‌ബെല്‍റ്റ് നല്‍കി ആദരിച്ചിരുന്നു.

മജീഷ്യന്‍
9

ബേണിങ്ങ് ഇല്യൂക്ഷന്‍ എന്ന മാജിക് അവതരിപ്പിക്കാനായി 2008ല്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ശിക്ഷണത്തില്‍ പരിശീലനം നേടിയിരുന്നു. കേരള പോലീസിന്റെ ഒരു പരിപാടിയുടെ ഭാഗമായിരുന്നു ഈ മാജിക് ഷോ. എന്നാല്‍ ഏറെ അപകടം നിറഞ്ഞ പ്രകടനത്തില്‍ നിന്നും ലാല്‍ പിന്നീട് പിന്മാറിയിരുന്നു.


ലാലിസം- ദി ലാല്‍ എഫക്ട്
10

2014ല്‍ സംഗീത സംവിധായകന്‍ രതീഷ് വേഗയോടൊപ്പം ചേര്‍ന്ന് ലാലിസം-ദി ലാല്‍ എഫക്ട് എന്ന മ്യൂസിക് ബാന്‍ഡിന് തുടക്കമിട്ടിരുന്നു. തിരുവനന്തപുരത്തെ നാഷണല്‍ ഗെയിംസ് ഉദ്ഘാടന വേദിയിലായിരുന്നു ബാന്‍ഡിന്റെ അരങ്ങേറ്റം. എന്നാല്‍ പരിപാടിക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.  

പ്രൊഡ്യൂസര്‍ മോഹന്‍ലാല്‍
11

നാലു സിനിമാ നിര്‍മ്മാണക്കമ്പനികളാണ് മോഹന്‍ലാലിനുള്ളത്. ചിയര്‍ ഫിലിംസ്, കാസിനോ ഫിലിംസ്, ആശിര്‍വാദ് സിനിമാസ്, പ്രണവം ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ എന്നിവയാണ് നിര്‍മ്മാണ കമ്പനികള്‍.


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+