അഭിക്കുള്ളതുപോലെ കുഞ്ഞിന്റെ കാലിനും പ്രശ്നങ്ങളുണ്ടോ?; മറുകിന്റെ കാര്യത്തിൽ പോലും സാമ്യത; മറുപടിയുമായി അഭിശ്രീ!
മുൻ ബിഗ് ബോസ് താരവും നടനുമെല്ലാമായ അഭിലാഷും ഭാര്യയും സീരിയൽ താരവുമായ ശ്രീക്കുട്ടിയും അടുത്തിടെയാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് എട്ട് വർഷം പിന്നിട്ടശേഷമാണ് കുഞ്ഞ് പിറന്നത്. മകന്റെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽമീഡിയ വഴി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഗർഭകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും.
കരിയർ സെറ്റാക്കാൻ വേണ്ടിയാണ് കുഞ്ഞ് എന്നത് ഇത്രയും കാലം നീട്ടികൊണ്ട് പോയതെന്നും അല്ലാതെ തനിക്കോ ഭാര്യയ്ക്കോ യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ഇരുവരും സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാതിരുന്നത് അല്ല. ട്രീറ്റ്മെന്റുകളൊന്നും ചെയ്തിട്ടുമില്ല. കരിയറിൽ എന്തെങ്കിലുമായശേഷം മതി കുഞ്ഞുങ്ങളെന്ന തീരുമാനം ഞങ്ങൾ എടുത്തതാണ്.

കുറഞ്ഞത് ഒരു വീടെങ്കിലും സ്വന്തമായി സമ്പാദിച്ചശേഷം മതിയെന്നായിരുന്നു തീരുമാനിച്ചിരുന്നത്. സാധാരണ കുടുംബത്തിൽ ജനിച്ച് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി വളർന്നവരാണ് ഞങ്ങൾ രണ്ടുപേരും. സാമ്പത്തികമായി മാത്രമല്ല മെന്റലിയും ഞങ്ങൾക്ക് തയ്യാറെടുക്കണമായിരുന്നു. ഞങ്ങൾ അന്ന് എടുത്തത് ഏറ്റവും നല്ല തീരുമാനം തന്നെയാണ്. കുഞ്ഞുങ്ങൾ ഉണ്ടാവാത്തതുകൊണ്ട് കുഞ്ഞുങ്ങൾ പിറക്കാത്തത് എന്താണെന്നുള്ള ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും നിരവധി കേട്ടിരുന്നു.
ഭാര്യയുമായി ചേർന്ന് ഡാൻസ് വീഡിയോ ചെയ്ത് തുടങ്ങിയപ്പോഴും നിരവധി വിമർശനം കേട്ടിരുന്നു അഭിലാഷ് പറഞ്ഞു. ശ്രീക്കുട്ടിയുടെ സ്കിൻ പ്രോബ്ലംസ് മാറാൻ ട്രീറ്റ്മെന്റ് എടുത്തിരുന്നു. ഡോക്ടർ തന്നതിൽ ഒരു ഗുളിക ഉണ്ടായിരുന്നു. അത് കഴിച്ച് ഒരു വർഷം കഴിഞ്ഞശേഷം മാത്രമെ ഗർഭിണിയാകാൻ പാടുള്ളുവെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.
പക്ഷെ ഞങ്ങളുടെ മിസ്റ്റേക്ക് മൂലം അപ്രതീക്ഷിതമായി ഗർഭിണിയായി. ഡോക്ടർ അന്ന് ഒരുപാട് വഴക്ക് പറഞ്ഞു. ദേഷ്യപ്പെട്ടു. കാരണം ആ ഗുളിക കഴിക്കുന്നതിന് ഇടയിൽ ഗർഭിണിയായാൽ കുഞ്ഞിന് വൈകല്യമുണ്ടാകും. ഡോക്ടർക്ക് അനുഭവമുണ്ട്. അതിനാലാണ് ഞങ്ങളോട് പ്രത്യേകം പറഞ്ഞത്. അഞ്ച് വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞായിരുന്നു. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതിനിടയിൽ ബ്ലീഡിങും ഉണ്ടായി.
വൈകല്യം കാരണം ഒരുപാട് അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിന് അത്ര പ്രശ്നങ്ങളുണ്ടാകരുതെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പക്ഷെ ആ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ടെൻഷനും മറ്റും ഒരുപാട് വന്നതുകൊണ്ടാണ് ബ്ലീഡിങ് സംഭവിച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും ഇരുവരും പറഞ്ഞു. ഗർഭിണിയായശേഷം ശ്രീയെ ഞാൻ താഴത്തും തറയിലും വെക്കാതെയാണ് കൊണ്ടുനടന്നത്.

അമ്മമാരെക്കാളും ശ്രീയെ നോക്കിയത് ഞാനാണ് എന്നത് അഭിമാനത്തോടെ പറയാൻ കഴിയും. അതെല്ലാം ഞാൻ എഞ്ചോയ് ചെയ്ത് ചെയ്തതാണ്. ഞാൻ ഇത്തിരി ഹറാം പിറപ്പാണേലും ശ്രീയുടെ കാര്യം വരുമ്പോൾ ഞാൻ അങ്ങനെയല്ല. നാലര മാസം വരെ ശ്രീയ്ക്ക് ഛർദ്ദിയായിരുന്നു. ഇവളുടെ ബുദ്ധിമുട്ട് കണ്ട് ഇനി ഒരു കുഞ്ഞ് വേണ്ട എന്ന തീരുമാനത്തിലേക്ക് വരെ ഞാൻ എത്തിയിരുന്നു.
അതുപോലെ ഇന്നലെ ഒരു കമന്റ് വന്നിരുന്നു ചേട്ടന്റെ കാല് പോലെ തന്നെയാണോ കുഞ്ഞിന്റെ കാല് എന്നാണ് ഒരാൾ ചോദിച്ചത്. എന്റെ അച്ഛനോ അമ്മയ്ക്കോ കൈയ്ക്കോ കാലിനോ യാതൊരു വിധ കുഴപ്പവുമില്ലായിരുന്നു. പിന്നെ എനിക്ക് എങ്ങനെ കാലിന് പ്രശ്നം വന്നുവെന്നല്ലേ?. അമ്മ ഗർഭിണിയായിരുന്ന സമയത്ത് പൊക്കിൾ കൊടി ചുറ്റിയതുകൊണ്ട് വന്ന പ്രശ്നമാണ്. അല്ലാതെ പോളിയോ ഒന്നും വന്നതല്ല.
ഫൈവ് ഡി സ്കാൻ വരെ ഞങ്ങൾ ശ്രീ ഗർഭിണിയായ സമയത്ത് എടുത്ത് നോക്കിയിരുന്നു. ഒരു കാരണ വശാലും അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് അന്നേ ഡോക്ടർ ഉറപ്പ് നൽകിയിരുന്നു. എനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഓർത്ത് മാത്രമാണ് ഞാൻ അങ്ങനൊരു ചോദ്യം ഡോക്ടറോട് ചോദിച്ചത്. അല്ലാതെ വേറൊന്നും കൊണ്ടല്ലെന്നും ഇരുവരും പറഞ്ഞു. മകനും താനും മറുകിന്റെ കാര്യത്തിൽ പോലും സാമ്യതയുള്ളവരാണെന്നും അഭിലാഷ് പറഞ്ഞു.


Click it and Unblock the Notifications


