ധ്രുവ്വിനെ അൺഫോളോ ചെയ്ത് അനുപമ, ഇരുവരും ബ്രേക്കപ്പായോ?, നടൻ റിയൽ ലൈഫിലും ആദിത്യ വർമ?; ചർച്ചയായി പോസ്റ്റ്!

ധ്രുവ് വിക്രവും അനുപമ പരമേശ്വരനും കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും ചർച്ച വിഷയമാണ്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷെ ഇതുവരെ ഇരുവരും ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

Also Read
രാഹുൽ ഈശ്വറും പ്രിയങ്കയും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും; വമ്പൻ ടീമുകൾ ബിഗ് ബോസ് സീസൺ എട്ടിൽ മത്സരിക്കും?
രാഹുൽ ഈശ്വറും പ്രിയങ്കയും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും; വമ്പൻ ടീമുകൾ ബിഗ് ബോസ് സീസൺ എട്ടിൽ മത്സരിക്കും?

ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളും സെൽഫികളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ​ഗോസിപ്പുകൾ ശക്തമായത്. ബൈസൺ കാലമാടൻ എന്ന ചിത്രത്തിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടയിലും പ്രമോഷൻ പരിപാടികളിലും പ്രത്യക്ഷപ്പെട്ടപ്പോഴുള്ള ഇരുവരുടെയും സൗഹൃദം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Anupama Parameswaran

കൂടാതെ ഒരു സ്റ്റേജ് പരിപാടിക്കിടെ രാത്രി രണ്ട് മണിക്ക് ഒരാളെ ഫോൺ വിളിക്കേണ്ടി വന്നാൽ ഞാൻ ധ്രുവിനെയാണ് വിളിക്കുക എന്ന് അനുപമ പറഞ്ഞത് വൈറലായതും ഗോസിപ്പുകൾക്ക് കൂടുതൽ ശക്തി നൽകിയിരുന്നു. മാത്രമല്ല താരങ്ങളുടെ ചില സോഷ്യൽമീഡിയ പോസ്റ്റുകളും ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്നതായിരുന്നു.

എന്നാൽ മണിക്കൂറുകൾക്ക് മുമ്പ് അനുപമ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട കുറിപ്പ് വൈറലായതോടെ ഇരുവരും ബ്രേക്കപ്പായോയെന്ന സംശയമായി ആരാധകർക്ക്. ധ്രുവിനെ അനുപമ അൺഫോളോ ചെയ്യുകയും ചെയ്തു. ചിലപ്പോൾ മനസമാധാനം കണ്ടെത്താൻ ജീവിതത്തിലെ ചില ഡെഡ് എൻഡുകൾ ഉപേക്ഷിക്കേണ്ടിവരും. ഇന്ന് ആ സമാധാനം എന്നെ തേടിയെത്തി. ഇന്ന് മുതൽ ഞാൻ എന്റെ ശബ്ദത്തെയാണ് തിരഞ്ഞെടുക്കുന്നത്.

Recommended For You
അയാൾ ചെയ്യുന്ന ചെറിയ തെറ്റ് പോലും എന്റെ മേൽ കെട്ടിവെയ്ക്കും, ഒരു വർഷം സഹിച്ചു, നാർസിസ്റ്റാണെന്ന് മനസിലാക്കി!
അയാൾ ചെയ്യുന്ന ചെറിയ തെറ്റ് പോലും എന്റെ മേൽ കെട്ടിവെയ്ക്കും, ഒരു വർഷം സഹിച്ചു, നാർസിസ്റ്റാണെന്ന് മനസിലാക്കി!

ഞാൻ എന്റെ ജീവിതത്തെയാണ് തിരഞ്ഞെടുക്കുന്നത്. ഇനി ആരുടെയും അനുവാദത്തിനായി കാത്തിരിക്കില്ല. ഇനി ഭയത്തിന് ഇടമില്ല. സ്വയം നഷ്ടപ്പെട്ടുപോയ എന്നെ വീണ്ടും കണ്ടെത്താനും ഒരു കാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ എന്റെ ജീവിതത്തെ വീണ്ടും സ്നേഹിക്കാനും ഞാൻ തിരികെ എത്തുകയാണ്. ഇനി വളരെക്കാലമായി പറയണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്... വളരെ നാളുകളായി പറയാൻ പോലും എന്നെ അനുവദിക്കാതിരുന്ന ഒരു കാര്യം. എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്.

എന്നോടൊപ്പം ഉറച്ച് നിന്നതിനും എന്നിൽ വിശ്വസിച്ചതിനും എന്റെ ജീവിതം ഇത്രയധികം സ്നേഹത്താൽ നിറച്ചതിനും ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി. ഞാൻ അത് മുമ്പ് വേണ്ടത്ര പറഞ്ഞിട്ടില്ലെങ്കിൽ പോലും നിങ്ങൾ അയച്ച ഓരോ സന്ദേശവും എനിക്കായി നടത്തിയ ഓരോ പ്രാർത്ഥനയും നിങ്ങൾ നൽകിയ ഓരോ കരുതലും എനിക്ക് ഏറ്റവും ആവശ്യമായിരുന്ന സമയങ്ങളിൽ എന്നെ എത്തിച്ചേർന്നിരുന്നുവെന്ന് മാത്രം അറിയുക.

Anupama Parameswaran

എന്നെ വീണ്ടും എന്നിലേക്ക് തന്നെ തിരികെ എത്തിച്ചതിന് നന്ദി പ്രപഞ്ചമേ... ഹിലീങ്ങിനും സ്വാതന്ത്യത്തിനും ഇതാ ഞാനെന്നെ തന്നെ തിരഞ്ഞെടുക്കുന്നു. ഒടുവിൽ യാതൊരു മാപ്പുപറച്ചിലും ഇല്ലാതെ പൂർണമായും എന്റേതായ ഒരു ജീവിതത്തിനായി. അയ്യോ... ഫോട്ടോകൾ കുറച്ച് കൂടുതലായി പോയി... ക്ഷമിക്കണം.

പക്ഷെ ഒരു കാര്യം മനസിലായി ഓരോ പോസ്റ്റും ഇടാൻ ആരുടെയെങ്കിലും അനുവാദത്തിനായി കാത്തിരിക്കേണ്ടതില്ലാതെയും പാട്ട് ആരാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ചിന്തിക്കേണ്ടതില്ലാതെയും മറ്റാരുടെയെങ്കിലും ക്യാപ്ഷനെ ആശ്രയിക്കേണ്ടതില്ലാതെയും ആയപ്പോൾ... പോസ്റ്റ് ചെയ്യുന്നത് ഇത്രയും സന്തോഷകരവും സ്വാതന്ത്ര്യം നിറഞ്ഞതുമാകുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നായിരുന്നു അനുപമയുടെ കുറിപ്പ്.

You May Also Like
യോജിയെ അങ്ങനെ കാണുന്നതിൽ വിഷമമുണ്ട്, അവർക്കിടയിൽ ക്ലാഷുണ്ട്; അമ്മൂമ്മയെ എല്ലാവരും തഴഞ്ഞതിന് പിന്നിൽ!
യോജിയെ അങ്ങനെ കാണുന്നതിൽ വിഷമമുണ്ട്, അവർക്കിടയിൽ ക്ലാഷുണ്ട്; അമ്മൂമ്മയെ എല്ലാവരും തഴഞ്ഞതിന് പിന്നിൽ!

പോസ്റ്റിലെ വരികൾ വായിച്ചുകൊണ്ട് അത് അനുപമയുടെ റിലേഷൻഷിപ്പിനെ കുറിച്ചാണെന്നും അതിൽ ഉദ്ദേശിച്ചിരിക്കുന്നത് ധ്രുവിനെ കുറിച്ചാണെന്നും ആരാധകർ കമന്റുകളിട്ടിട്ടുണ്ട്. ധ്രുവ് ടോക്സിക്ക് പേഴ്സണാലിറ്റിയാണോ അതുകൊണ്ടാണോ വേർപിരിഞ്ഞത് എന്നുള്ള സംശയവും ചിലർ പ്രകടപ്പിച്ചു. നടൻ ചെയ്ത ആദിത്യ വർമ സിനിമയിലെ ആദിത്യ വർമയെപോലെ തന്നെയാണോ ധ്രുവ് റിയൽ ലൈഫിലുമെന്നും ചിലർ സംശയം ഉന്നയിച്ചു. അതേസമയം കുറച്ച് കാലത്തെ മൗനത്തിനുശേഷമാണ് ഇൻസ്റ്റഗ്രാമിൽ അനുപമ വീണ്ടും സജീവമായിരിക്കുന്നത്.

Read more about: anupama parameswaran dhruv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X