അം‌രീഷ് പുരി ജീവചരിത്രം

  പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരമാണ് അംരീഷ് ലാല്‍ പുരി. 1932 ജൂണ്‍ 22ന് പഞ്ചാബില്‍ ജനനം. നിഹാല്‍ ചന്ദ്, വേദ് കോര്‍ എന്നിവരാണ് മാതാപിതാക്കള്‍.അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു അംരീഷ് മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തിയറ്റര്‍ എന്ന നാടകശാലയില്‍ സത്യദേവ് ദുബൈ രചിച്ച നാടകങ്ങളില്‍ അഭിനയിക്കുകയും തുടര്‍ന്ന് അദ്ധേഹത്തിന് 1979ല്‍ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയും ചെയ്യ്തു. 

  1970ല്‍ പ്രദര്‍ശനത്തിനെത്തിയ  പ്രേം പുജാരി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.തുടര്‍ന്ന് ധാരാളം ഹിന്ദി സിനിമകളില്‍  അഭിനയിച്ചു. ദില്‍ വാലെ ദുല്‍ഹനിയ ലേജായേഗെ, പര്‍ദേശ്, ചോരി ചോരി ചുപ്‌കെ, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കി.റിച്ചാഡ് അറ്റന്‍ബരോസിന്റെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഗാന്ധി, സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ഇന്‍ഡ്യാന ജോണ്‍സ് ആന്‍ഡ് ദി റ്റെമ്പിള്‍ ഓഫ് ഡൂം തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യ്തിട്ടുണ്ട്.പഞ്ചാബി.തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.പഞ്ചാബി സിനിമകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചത്.ചന്‍ പര്‍ദേശി, സത് ശ്രി അകല്‍, ഷഹീദ് ഉധം സിംഗ് തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലതാണ്. 

  ജഗദേക വീരുദു അതിലോഗ സുന്ദരി, മേജര്‍ ചന്ദ്രകാന്ത്, ആദിത്യ 369, കൊണ്ടവീടിക ദോങ്ക, അശ്വമേധം, ആകരി പൊറാട്ടം തുടങ്ങിയവയാണ് അഭിനയിച്ച തെലുഗു ചിത്രങ്ങള്‍. മണിരത്‌നം സംവിധാനം ചെയ്ത ദളപതി, ബാബ എന്നിവയാണ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍. അംരീഷ് പുരിയുടെ ആദ്യ കാലങ്ങളിലാണ് അദ്ധേഹം കന്നഡ സിനിമയില്‍ അഭിനയിക്കുന്നത്.ബ്ലാക്ക് ആന്‍ജ് വൈറ്റ് കാലഘട്ടത്തില്‍ അംരീഷ് പുരി നായകനായി അഭിനയിച്ച കന്നഡ സിനിമയാണ് കാടു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എന്ന ഒരൊറ്റ ചിത്രത്തില്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു.2005ല്‍ അസുഖബാധിതനായി അന്തരിച്ചു.കച്ചി സഡക് എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷിന്റെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X