അഞ്ജലി പാട്ടീൽ ജീവചരിത്രം

  പ്രശസ്ത ചലച്ചിത്ര-നാടക നടിയാണ്‌ അഞ്ജലി പാട്ടീൽ തമിഴ്, ഹിന്ദി, തെലുഗു, സിംഹള എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഡെൽഹി ഇൻ എ ഡേ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.ചക്രവ്യൂഹ്, ന്യൂട്ടൺ, ശ്രീലങ്കൻ ചലച്ചിത്രമായ വിത്ത് യു വിത്ത്ഔട്ട് യു എന്നിവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. 
   
  ഇന്ത്യയുടെ 43-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള രജതമയൂര പുരസ്കാരം വിത്ത് യു വിത്ത്ഔട്ട് യു എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.2013-ൽ നാ ബംഗാരു തല്ലി എന്ന തെലുഗു ചലച്ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരവും ലഭിച്ചു. 

  പുരസ്‌ക്കാരങ്ങള്‍

  2013-നാ ബംഗാരു തല്ലി-മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരം
  2013-നാ ബംഗാരു തല്ലി- ദേശീയ ചലച്ചിത്ര പുരസ്കാരം- പ്രത്യേക പരാമർശം
  2012 -വിത്ത് യു വിത്ത്ഔട്ട് യു-മികച്ച നടിയ്ക്കുള്ള പുരസ്കാരം - ഇന്ത്യയുടെ അന്താരാഷ്ട്ര 
  ചലച്ചിത്രോത്സവം
  2012 -ചക്രവ്യൂഹ്-സ്റ്റാർഡസ്റ്റ് പുരസ്കാരം 2013 -മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം നാമനിർദ്ദേശം
  2012-ചക്രവ്യൂഹ്-സ്റ്റാർ സ്ക്രീൻ അവാർഡ് - മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം‌ നാമനിർദ്ദേശം
  2012-ഡെൽഹി ഇൻ എ ഡേ-മികച്ച നടിയ്ക്കുള്ള പുരസ്കാരം -ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവം നാമനിർദ്ദേശം
  2012-ഡെൽഹി ഇൻ എ ഡേ-മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം - ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ ചലച്ചിത്രോത്സവം നാമനിർദ്ദേശം
  2016-വിത്ത് യു വിത്ത്ഔട്ട് യു -മികച്ച നടിയ്ക്കുള്ള സരസവിയ പുരസ്കാരം വിജയിച്ചു
  2016-വിത്ത് യു വിത്ത്ഔട്ട് യു-മികച്ച നടിയ്ക്കുള്ള പ്രസിഡൻഷ്യൽ ചലച്ചിത്ര പുരസ്കാരം
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X