ധനുഷ്
Born on 28 Jul 1983 (Age 39)
ധനുഷ് ജീവചരിത്രം
പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് ധനുഷ്. 1983 ജൂലൈ 28ന് ചെന്നൈയില്‍ ജനിച്ചു. 2002ലാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് ക്‌സതൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ ആയിരുന്നു ആദ്യ ചിത്രം. അഭിനയത്തില്‍ താല്‍പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. അതിനുശേഷം കാതല്‍കൊണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. തിരുടാ തിരുടി എന്ന ചിത്രത്തിലാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഭിനയിച്ച ആദ്യ മൂന്ന് ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ദേവതയേ കണ്ടേന്‍, അത് ഒരു കനാക്കാലം എന്നീ ചിത്രങ്ങള്‍ ശരാശരി വിജയം മാത്രമേ നേടിയിരുന്നുള്ളു. പ്രകാശ് രാജിനൊപ്പം അഭിനയിച്ച തിരുവിളയാടല്‍ ആരംഭം എന്ന ചിത്രത്തില്‍ ഹാസ്യപ്രധാന്യമുള്ള നായകനെയും അവതരിപ്പിച്ചു. കരിയറിലെ ഏറ്റവും മികച്ച വിജയം നല്‍കിയത് 2007ല്‍ പുറത്തിറങ്ങിയ പൊല്ലാതവന്‍ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാത്തവന്‍, ഉത്തമപുത്രന്‍, ശീടന്‍, ആടുകളം, മാപ്പിളൈ എന്നിവ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രതാരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയാണ് ഭാര്യ.
ബന്ധപ്പെട്ട വാര്‍ത്ത