Celebs»Geetha»Biography

    ഗീത (മലയാള നടി) ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേത്രിയാണ് ഗീത. 1962 ഏപ്രില്‍ 13ന് ജനനം. ബെംഗലൂരു, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു പഠനം.1978ലാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.ഭൈരവി എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനിയുടെ സഹോദരിയായിട്ടാണ് അഭിനയിച്ചത്.തെന്നിന്ത്യന്‍ സിനിമയില്‍ മലയാളസിനിമയിലാണ് ഗീതക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചത്.സംവിധായകന്‍ കെ ബാലചന്ദര്‍ ആയിരുന്നു മലയാളത്തിലെ ഗീതയുടെ ഗുരു. 

    മോഹന്‍ലാലിനൊപ്പം അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രത്തിലെ അഭിനയമാണ് ഗീതയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാക്ഷകളിലായി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.പാഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കന്‍ സെല്‍ഫി, ആധാരം , ആവനാഴി എന്നിവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.1997ല്‍ വിവാഹത്തോടെ കുറച്ചുകാലം സിനിമയില്‍ വിട്ടുനിന്നെങ്കിലും സന്തോഷ് സുബ്രമണ്യം, ഉണക്കും എന്നക്കും എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X