Celebs»Karan Johar»Biography

    കരണ്‍ ജോഹര്‍ ജീവചരിത്രം

    ബോളിവുഡ് ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കരണ്‍ ജോഹര്‍. ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റെയും ഹിരൂ ജോഹറിന്റെയും മകനായി 1972 മെയ് 25ന് ജനിച്ചു. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായെംഗെ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 

    ചിത്രത്തില്‍ സംവിധായകന്‍ ആദിത്യ ചോപ്രയുടെ സഹസംവിധായകനായിരുന്നു കൂടാതെ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാനായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് ഛാരൂഖ് ഖാനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1998ല്‍ ആദ്യചിത്രമായ കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്തു. ചിത്രത്തിന് 8ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

    പിന്നീട് കഭി ഖുശി കഭി ഘം എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രവും 5ഫിലിംഫെയര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. പിന്നീട് 2003ല്‍ കല്‍ ഹോ ന ഹോ, 2005ല്‍ കാല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 

    2005ല്‍ കഭി അല്‍വിദ ന കഹ്ന എന്ന ചിത്രം സംവിധാനം ചെയ്തു. ടെലിവിഷനില്‍ സ്റ്റാര്‍ വേള്‍ഡ് ചാനലില്‍ കോഫി വിത് കരണ്‍ എന്ന താര അഭിമുഖ പരിപാടിയുടെ അവതാരകന്‍ കൂടിയാണ് കരണ്‍. സ്റ്റെപ് മോം, മൈ നെയിം ഈസ് ഖാന്‍, കുര്‍ബാന്‍, വേക്ക് അപ് സിഡ്, ദോസ്താന, കാല്ഡ, ഡൂപ്ലിക്കേറ്റ് എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X