X
കരീന കപൂര്‍
Actress

കരീന കപൂര്‍ ജീവചരിത്രം

പ്രശസ്ത ഹിന്ദി ചലച്ചിത്രനടിയാണ് കരീന കപൂര്‍. രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടെയും മകളായി 1980 സെപ്റ്റംബര്‍ 21ന്  ജനിച്ചു. 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ റെഫ്യൂജി എന്ന ചിത്രത്തിലാണ് ആദ്യമായി  അഭിനയിച്ചത്. ജെ.പി ദത്തയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ ചിത്രം  വലിയ വിജയം നേടിയില്ല. കരീനയുടെ  ആദ്യ വിജയ ചിത്രം തുഷാര്‍ കപൂര്‍ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈയാണ്. പിന്നീട് അഭിനയിച്ച കഭി ഖുശി കഭി ഖം എന്ന ചിത്രത്തിലെ അഭിനയം കരീനയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കി. എന്നാല്‍ തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപെട്ടരുന്നില്ല. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം 2004ല്‍ ചമേലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടിയായി കരീന തിളങ്ങി. പ്രശസ്ത ഹിന്ദി ചലച്ചിത്രനടന്‍ സൈഫ് അലി ഖാന്‍ ഭര്‍ത്താവാണ്.


താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+