Celebs»Mallika Sarabhai»Biography

    മല്ലിക സാരാഭായ്‌ ജീവചരിത്രം

    പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമാണ്‌ മല്ലിക സാരാഭായ്. ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും  ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്‌. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു. 1974 ൽ അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർ‌വകലാശാലയിൽ നിന്ന് 1976 ൽ ഡോക്ട്രേറ്റും നേടി.

    പതിനഞ്ച് വയസ്സുള്ളപ്പോൾ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റർ ബ്രൂക്ക്സിന്റെ "ദി മഹാഭാരത" എന്ന നാടകത്തിൽ ദ്രൗപതിയെ മല്ലികയാണ്‌ അവതരിപ്പിച്ചത്. 1977 ൽ പാരീസിലെ തിയേറ്റർ ഡി ചമ്പ്സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്കാരം നേടി. 
     
    2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡി സർക്കാറിന്റെ പങ്കിനെ പരസ്യമായി വിമർശിച്ചത് കാരണം ഗുജറാത്ത് സർക്കാർ തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയെ തുടർന്ന് വാർത്തകളിൽ ഇടം നേടുകയുണ്ടായി. 2002 ന്റെ ഒടുവിലായി ഇവർക്കെതിരെ ഗുജറാത്ത് സർക്കാർ മനുഷ്യക്കടത്ത് കുറ്റം ആരോപിച്ചങ്കിലും 2004 ഡിസംബറിൽ സർക്കാർ ആ കേസ് വേണ്ടെന്ന് വെച്ചു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് മല്ലിക സാരാഭായ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X