Celebs»Siddharth»Biography

    സിദ്ധാർത്ഥ് ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് സിദ്ധാര്‍ത്ഥ്. 1979 ഏപ്രില്‍ 17ന് ചെന്നൈയില്‍ ജനിച്ചു. ചെന്നൈ ഡിഎവി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് ഡല്‍ഹിയിലെ കിരോരി കോളേജില്‍നിന്നും മാസ്റ്റര്‍ ഓഫ് കോമേഴ്‌സില്‍  ബിരുദം നേടി. പഠനത്തിനുശേഷം സംവിധായകന്‍ ജയേന്ദ്ര, ഛായാഗ്രാഹകന്‍ പി സി ശ്രീരാം എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
     
    ഇവരുടെ സഹായത്താല്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കൂടാതെ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. 2002ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പിന്നീട് 2003ല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ മുന്നയെ അവതരിപ്പിച്ചു. ഓഡീഷന്‍ വഴിയാണ് ചിത്രത്തിലേക്ക് സിദ്ധാര്‍ത്ഥിന് അവസരം ലഭിക്കുന്നത്. 

    2003ല്‍  പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ജനീലിയ ഡിസൂസ, ഭരത്, നകുല്‍, തമന്‍, മണികണ്ഠന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 6 ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. 2004ല്‍ അയ്താ എഴുതു എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. 2005ല്‍ തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. 2006ല്‍ രംഗ് ദെ ബസന്തി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

    ചിത്രത്തിലെ അഭിനയിത്തിന് മികച്ച പുതുമുഖതാരത്തിനുള്ള സ്‌ക്രീന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.അതേ വര്‍ഷം തന്നെ ബൊമ്മറില്ലു എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ട് കൂടുതലും തെലുങ്ക് ചിത്രങ്ങളിലാണ് അഭിനയിച്ചത്.2010ല്‍ സ്‌ട്രൈക്കര്‍ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു.2014ല്‍ അഭിനയിച്ച ജിഗര്‍താണ്ട എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോര്‍വെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

    അഭിനയത്തിനുപുറമെ ചലച്ചിത്ര നിര്‍മ്മാതാവും ഗായകനുമാണ് സിദ്ധാര്‍ത്ഥ്. ബെമ്മറില്ലു, ആട്ട, സന്തോഷ് സുബ്രഹ്മണ്യം, സ്‌ട്രൈക്കര്‍, ഒ മൈ ഫ്രണ്ട്, എന്‍എച്ച്4, സ്ട്രോബറി, സിമ്പ, എനക്കുള്‍ ഒരുവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലവ് ഫെയ്‌ലിയര്‍, ജില്‍ ജങ്ക് ജക്ക്, അവള്‍ തുടങ്ങിയവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഇതിനുപുറമെ ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X