X
ഹോം താരങ്ങള്‍ സിദ്ധാർത്ഥ്
സിദ്ധാർത്ഥ്

സിദ്ധാർത്ഥ്

17 Apr, 1979 | chennai

Actor

ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് സിദ്ധാര്‍ത്ഥ്. 1979 ഏപ്രില്‍ 17ന് ചെന്നൈയില്‍ ജനിച്ചു. ചെന്നൈ ഡിഎവി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് ഡല്‍ഹിയിലെ കിരോരി കോളേജില്‍നിന്നും മാസ്റ്റര്‍ ഓഫ് കോമേഴ്‌സില്‍  ബിരുദം നേടി. പഠനത്തിനുശേഷം സംവിധായകന്‍ ജയേന്ദ്ര, ഛായാഗ്രാഹകന്‍ പി സി ശ്രീരാം എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.   ഇവരുടെ സഹായത്താല്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കൂടാതെ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. 2002ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പിന്നീട് 2003ല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ മുന്നയെ അവതരിപ്പിച്ചു. ഓഡീഷന്‍ വഴിയാണ് ചിത്രത്തിലേക്ക് സിദ്ധാര്‍ത്ഥിന് അവസരം ലഭിക്കുന്നത്.  2003ല്‍  പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ജനീലിയ ഡിസൂസ, ഭരത്, നകുല്‍, തമന്‍, മണികണ്ഠന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 6 ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. 2004ല്‍ അയ്താ എഴുതു എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. 2005ല്‍ തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. 2006ല്‍ രംഗ് ദെ ബസന്തി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ അഭിനയിത്തിന് മികച്ച പുതുമുഖതാരത്തിനുള്ള സ്‌ക്രീന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.അതേ വര്‍ഷം തന്നെ ബൊമ്മറില്ലു എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ട് കൂടുതലും തെലുങ്ക് ചിത്രങ്ങളിലാണ് അഭിനയിച്ചത്.2010ല്‍ സ്‌ട്രൈക്കര്‍ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു.2014ല്‍ അഭിനയിച്ച ജിഗര്‍താണ്ട എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോര്‍വെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഭിനയത്തിനുപുറമെ ചലച്ചിത്ര നിര്‍മ്മാതാവും ഗായകനുമാണ് സിദ്ധാര്‍ത്ഥ്. ബെമ്മറില്ലു, ആട്ട, സന്തോഷ് സുബ്രഹ്മണ്യം, സ്‌ട്രൈക്കര്‍, ഒ മൈ ഫ്രണ്ട്, എന്‍എച്ച്4, സ്ട്രോബറി, സിമ്പ, എനക്കുള്‍ ഒരുവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലവ് ഫെയ്‌ലിയര്‍, ജില്‍ ജങ്ക് ജക്ക്, അവള്‍ തുടങ്ങിയവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഇതിനുപുറമെ ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 


സിദ്ധാർത്ഥ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ടെസ്റ്റ്
Malayalam
As Actor
എസ്. ശശികാന്ത് Nov 2023
രതീഷ് അമ്പാട്ട് 14 Apr 2018

സിദ്ധാർത്ഥ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സിദ്ധാർത്ഥ്
തൊഴില്‍
ജനിച്ച ദിവസം 17 Apr 1979
പ്രായം 47
ജനിച്ച സ്ഥലം chennai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സിദ്ധാർത്ഥ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സിദ്ധാർത്ഥ്

What is സിദ്ധാർത്ഥ്'s age?

The age of സിദ്ധാർത്ഥ് in the 2026 was 47.

Where was the സിദ്ധാർത്ഥ് born?

The സിദ്ധാർത്ഥ്'s was born in chennai.

What is the സിദ്ധാർത്ഥ് date of birth?

The DOB for സിദ്ധാർത്ഥ് was 17 Apr 1979.

What is സിദ്ധാർത്ഥ്'s latest movie?

The most recent movies for സിദ്ധാർത്ഥ് is ടെസ്റ്റ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+