സിലമ്പരസന്‍
Born on 03 Feb 1983 (Age 39) Tamil Nadu
സിലമ്പരസന്‍ ജീവചരിത്രം
ചലച്ചിത്രനടന്‍, സംവിധായകന്‍, പിന്നണി ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സിലമ്പരസന്‍. 1983 ഫെബ്രുവരി3 ന് വിജയ രാജേന്ദ്രന്റെയും, ഷ രാജേന്ദ്രന്റെയും മകനായി തമിഴ് നാട്ടില്‍ ജനിച്ചു. ചെന്നൈയിലെ ഡോണ്‍ബോസ്‌കോ മാട്രികുലേഷന്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ദ ആശ്രം സ്‌ക്കൂളില്‍ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടനായി അഭിനയിച്ചു.ചലച്ചിത്രമേഖലയില്‍ ചിമ്പു എന്നാണ് അറിയപെടുന്നത്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ വിണ്ണെതാണ്ടി വരുവായ എന്ന ചിത്രത്തിലെ കാര്‍ത്തിക് ശിവകുമാര്‍ എന്ന കഥാപാത്രം ചിമ്പുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. അഭിനയത്തിനുപുറമെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സിനിമയില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്ത