സുരേഷ് കൃഷ്ണ (സംവിധായകൻ) ജീവചരിത്രം

    പ്രശസ്ത ചലച്ചിത്രസംവിധായകനാണ് സുരേഷ് കൃഷ്ണ.1953 ജൂണ്‍ 25ന് ജനനം.കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1988ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രം സത്യ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രം ഹിന്ദിയില്‍ അര്‍ജുന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. പ്രേമ എന്ന ചിത്രമാണ് തെലുങ്കില്‍ സംവിധാനം ചെയ്ത ആദ്യചിത്രം. 1996ല്‍ ദ പ്രിന്‍സ് എന്ന മലയാളചിത്രം സംവിധാനം ചെയ്തു. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. അധോലോകം അടക്കിവാഴുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന് ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല.ഭാഷ, വീര, അണ്ണാമലൈ, അറുമുഖം എന്നിവ സംവിധാനം ചെയ്ത തമിഴ് ചിത്രങ്ങളില്‍
    പ്രധാനപെട്ടവയാണ്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X