Celebs»Tabu»Biography

    തബ്ബു ജീവചരിത്രം

    പ്രശസ്ത  തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് തബ്ബു. 1970 നവംബര്‍ 4ന് ഹൈദരബാദില്‍ ജനനം. തബ്ബു ജനിച്ചു കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിനുമുന്നേ മാതാപിതാക്കള്‍ വിവാഹമോചനം നേടി. അതിനുശേഷം തബ്ബു വളര്‍ന്നത് സ്‌ക്കൂള്‍ അദ്ധ്യാപികയായ മാതാവിന്റെയും ഗണിത പ്രൊഫസറായിരുന്ന മുത്തച്ഛന്റെയും കൂടെയായിരുന്നു.1983ല്‍ തബ്ബു മുംബൈയിലേക്ക് താമസം മാറ്റി.15ാംവയസ്സിലാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.

    1985ല്‍ പ്രദര്‍ശനത്തിനെത്തിയ ഹം നൌജവാന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.ദേവ് ആനന്ദിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചത്.തെലുഗു ചിത്രമായ കൂലി നം.1 എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്.1999ല്‍ പ്രദര്‍ശനത്തിനെത്തിയ വിജയ് പഥ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയായി. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു.പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1996ല്‍ 8ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ മികച്ച വിജയം നേടി. 

    മാച്ചീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2001ല്‍ മധുര്‍ ഭണ്ടാര്‍ക്കര്‍ നിര്‍മ്മിച്ച ചാന്ദ്‌നി ബാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഇതിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ തബ്ബു സഹനടിയായി ധാരാളം സിനിമകളില്‍ അഭിനയിച്ചു.2007ല്‍ തബ്ബു നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു.ആ വര്‍ഷം തന്നെ അമിതാബ് ബച്ചന്റെ നായികയായി ചീനി കം എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഇന്ത്യയില്‍ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വന്‍ വിജയമായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X