Celebs»Urmila Matondkar»Biography

    ഉർമിള മാതോന്ദ്കർ ജീവചരിത്രം

    ബോളിവുഡ് ചലച്ചിത്രനടിയാണ് ഉര്‍മിള മാതോന്ദ്കര്‍. 1974 ഫെബ്രുവരി 4ന് ജനനം. 1980ല്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. 1991ല്‍ നരസിംഹന്ന എന്ന ചിത്രത്തില്‍ ആദ്യമായി നായികയായി അഭിനയിച്ചു. 1995ല്‍ രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രംഗീല എന്ന ചിത്രമാണ് ഉര്‍മിളയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

    1990കളുടെ അവസാനത്തിലും 2000ത്തിന്റെ ആദ്യത്തിലും ഉര്‍മിള ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന താരം 2004ല്‍ ഏക് ഹസീന എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. സെയ്ഫ് അലി ഖാനായിരുന്നു ചിത്രത്തിലെ നായകന്‍.പക്ഷേ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. 2008ല്‍ ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച കര്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചാണക്യന്‍ എന്ന ചിത്രത്തില്‍ കമലഹാസ്സനോടൊപ്പവും തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X