X
വിനയ പ്രസാദ്
Actress/Actor

വിനയ പ്രസാദ് ജീവചരിത്രം

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് വിനയ പ്രസാദ്. കര്‍ണ്ണാടകയിലെ ഉഡുപ്പി എന്ന സ്ഥലത്താണ് ജനിച്ചത്. 1988ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു കന്നട ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കന്നടയിലും മലയാളത്തിലുമായി 60തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചുണ്ട്. 1993ല്‍ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നായിക വേഷത്തില്‍ പ്രധാനമായും അഭിനയിച്ചുട്ടുള്ളത് കന്നട ചിത്രങ്ങളിലാണ്. പ്രധാനമായും സഹ നടി വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രത്തിന്റെ തമിഴ്പതിപ്പായ ചന്ദ്രമുഖി എന്ന ചിത്രത്തിലും രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനല്‍ 1997 മുതല്‍ 2000 വരെ സംപ്രേക്ഷണം ചെയ്ത മലയാള ടെലിവിഷന്‍ പരമ്പരയായ സ്ത്രീയില്‍ വിനയ അവതരിപ്പിച്ച വേഷം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായി. 2006ല്‍ മലയാള ടെലിവിഷന്‍ പരമ്പരകളിലേക്ക് വീണ്ടും തിരിച്ചു വന്നു. നല്ലൊരു ഗായിക കുടിയാണ് വിനയ പ്രസാദ്. ടെലിവിഷന്‍ സംവിധായകനായ ജ്യോതിപ്രകാശാണ് ഭര്‍ത്താവ്.



താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+