വിവേക് ഒബ്‌റോയി ജീവചരിത്രം

  പ്രശസ്ത ബോളിവുഡ് നടനാണ് വിവേക് ഒബ്രോയ്‌.ബോളിവുഡ് നടനായ സുരേഷ് ഒബ്രോയിയുടെയും യശോദരയുടേയും മകനായി ചെന്നയിലാണ് വിവേക് ജനിച്ചത്. മും‌ബൈയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.അഭിനയത്തിൽ ന്യൂ യോർക്ക് യൂണിവെഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലാണ് വിവേക് ആദ്യമായി അഭിനയിച്ചത്. ഇത് സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു.മികച്ച സഹനടനുള്ള അവാർഡ് ഇതിലൂടെ വിവേകിന് ലഭിച്ചു.

  2002ൽ റാണി മുഖർജിയോടൊപ്പം യാശ് രാജ് ഫിലിംസ് നിർമ്മിച്ച സാത്തിയ എന്ന ചിത്രത്തിൽ അഭിനയിച്ചു.2006ൽ ഷേൿസ്പിയർ എഴുതിയ ഒഥല്ലോ എന്ന നോവലിലെ ആസ്പദമാക്കി നിർമ്മിച്ച ഓംകാര എന്ന സിനിമയിൽ അഭിനയിച്ചത് വിദേശത്തും ഒരു പാട് ശ്രദ്ധ പിടിച്ചു പറ്റി.

  പ്രമുഖ മോഡലായിരുന്ന ഗുർപ്രീത് ഗിലുമായി വിവേകിന്റെ വിവാഹം തീരുമാനിച്ചെങ്കിലും പിന്നീട് അത് തെറ്റുകയും വിവേക് പ്രമുഖ നടിയായ ഐശ്വര്യ റായിയുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു.പക്ഷേ ഇതു പിന്നീട് തെറ്റി പിരിയുകയായിരുന്നു. സുനാമിയുടെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമം വിവേക് തന്റെ സംഭാവനയായി നൽകിയിട്ടുണ്ട്.

  ഫിലിംഫെയർ അവാർഡുകൾ
  2003 - മികച്ച പുതുമുഖം - കമ്പനി
  2003 - മികച്ച സഹനടൻ for - കമ്പനി
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X