Celebs»Vivek»Biography

    വിവേക് ജീവചരിത്രം

    പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് വിവേക് വിവേകാനന്ദന്‍. 1961 നവംബര്‍ 19ന് ജനിച്ചു. മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദമെടുത്ത വിവേക് ചെന്നൈയില്‍ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമര്‍ക്ലബിന്റെ സ്ഥാപകന്‍ പി. ആര്‍ ഗോവിന്ദരാജനാണ് ഇതിഹാസ സംവിധായകന്‍ കെ ബാലചന്ദറിന് വിവേകിനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ധേഹത്തിനൊപ്പം തിരക്കഥ രചനയിലും വിവേക് സഹായിയായി.

    1987ല്‍ പ്രദര്‍ശനത്തിനെത്തിയ  മനതില്‍ ഒരുതി വീണ്ടും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കെ ബാലചന്ദറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അതിനുശേഷം അഭിനയിച്ച ഖുഷി, മിന്നലേ,റണ്‍, സാമി എന്നീ ചിത്രങ്ങളിലെ അഭിനങ്ങളാണ് ചലച്ചിത്രരംഗത്ത് വിവേകിനെ പ്രശസ്തനാക്കുന്നത്. 

    മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്. റണ്‍, സാമി, ശിവാജി എന്നീ  ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കലാലോകത്തിന് നല്‍കി സംഭാവനകളെ പരിഗണിച്ച രാഷ്ട്രം 2009ല്‍ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. റണ്‍, സാമി, പേരഴഗന്‍, എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, അന്യന്‍, വാലി, ധൂള്‍, ആദി, സിങ്കം, ശിവാജി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ 17ന് അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X