മലയാളം, തമിഴ് , തെലുങ്കു എന്നീ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ബാഗമതി. ജി അശോക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായിക. മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇവര്‍ക്കു പുറമെ ജയറാം, ആശാ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശക്തി എന്ന സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്നത്. ഈശ്വര്‍ പ്രസാദ് എന്ന കേന്ദ്രമന്ത്രിയായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. ജോലിയില്‍ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ പോലീസ് ഓഫീസറായി ആശാ ശരത്തും ചിത്രത്തില്‍ എത്തുന്നു. എസ് തമന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. യുവി ക്രിയേഷന്‍സ് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ വി. വംശി കൃഷ്ണ റെഡ്ഡി,പ്രമോദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ബാഗമതി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.