രണ്‍ബീര്‍ കപൂറും അലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമാണ് ബ്രഹ്മാസ്ത്ര.വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങള്‍ക്കുശേഷം അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട്,നാഗാര്‍ജുന,മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളില്‍ നൂറുകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് ഗംഗാനദിക്ക് മുകളിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്.കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ സ്റ്റാര്‍ സ്റ്റുഡിയോസ്,നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.