X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വാര്‍ത്തകള്‍ക്കു പിന്നിലെ കഥകള്‍ പറഞ്ഞ സിനിമകള്‍

Author: Administrator | Updated: Wednesday, October 28, 2020, 04:24 PM [IST]

മാധ്യമപ്രവര്‍ത്തനം അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു ന്യൂ ഡെല്‍ഹി, പത്രം തുടങ്ങിയവ. ഈ ചിത്രങ്ങളൊക്കെയും തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമായിരുന്നു നേടിയത്.

Share:
cover image
പത്രം
1

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പത്രം.1999ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായിരുന്നു. 25 ദിവസത്തിനകം 5.15 കോടി രൂപയാണ് ചിത്രം നേടിയത്.   കൂടുതല്‍ കാണാം


ന്യൂ ഡെൽഹി
2

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി .അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂ ഡെൽഹി. കൂടുതല്‍ കാണാം

പാസഞ്ചർ
3

2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് പാസഞ്ചർ. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. തമ്മിലറിയാത്ത രണ്ട് കഥാപാത്രങ്ങൾ ഒരു പാസഞ്ചർ തീവണ്ടിയിൽ ആകസ്മികമായി കണ്ടുമുട്ടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.    കൂടുതല്‍ കാണാം


റൺ ബേബി റൺ
4

ജോഷി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'റൺ ബേബി റൺ'.ചാനല്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ നടത്തുന്ന സ്റ്റിങ്ങ് ഓപ്പറേഷനും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സച്ചി ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കൂടുതല്‍ കാണാം

കൽക്കട്ടാ ന്യൂസ്
5

2008-ൽ ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കൽക്കട്ടാ ന്യൂസ് .ദിലീപ്,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊൽക്കത്ത നഗരപശ്ചാത്തലത്തിലാണ്‌ കഥ വികസിക്കുന്നത്.കൽക്കട്ട നഗരത്തിൽ കൽക്കട്ട ന്യൂസ് എന്ന ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുന്ന ഒരു അജിത്ത് തോമസ് എന്ന കഥാപാത്രമായാണ്‌ ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കൂടുതല്‍ കാണാം


Love 24x7
6

ദിലീപിനെ നായകനാക്കി ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ലവ് 24x7. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. 

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+