സിനിമാതാരങ്ങളെപോലെ തന്നെ പ്രതിഫലത്തിന്റെ കാര്യത്തില്‍ എന്നും മുമ്പിലാണ് ചലച്ചിത്ര സംവിധായകര്‍. നിലവില്‍ എസ് എസ് രാജമൗലിയാണ് ഇന്ത്യന്‍ സംവിധായകരില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ചലച്ചിത്ര സംവിധായകന്‍. ബാഹുബലി രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നതിന് പ്രതിഫലമായി 100 കോടി രൂപയാണ് രൗജമൗലി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രൗജമൗലിക്ക് പിന്നാലെയായി എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന സംവിധായകരെക്കുറിച്ച് കൂടുതലറിയാം.