2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ചാര്‍ളി ചാപ്ലിന്‍ 2.പ്രഭു ഗണേഷന്‍, പ്രഭുദേവ,അഭിരാമി,ഗായത്രി രഘുറാം, എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.രണ്ടാംഭാഗത്തില്‍ പ്രഭുദേവ,നിക്കി ഗല്‍റാണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ശക്തി ചിദംമ്പരമാണ് ചിത്രത്തിന്റെ സംവിധായകന്‍.ടാനിയ രവിചന്ദ്രനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. ചാര്‍ളി ആന്റ് ചാപ്ലീന്‍ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങളെയും ഒരാള്‍ തന്നെയാണ് മിനിസ്‌ക്രീനിലേക്ക് എത്തിക്കാന്‍ പോവുന്നതെന്നാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.അംബരീഷ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.ടി ശിവയാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ചാര്‍ളി ചാപ്ലിന്‍ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.