twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    വിട്ടുകളയരുത് ഈ സിനിമകൾ; മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ 10 സിനികള്‍

    Author Administrator | Updated: Thursday, March 19, 2020, 04:18 PM [IST]

    മികച്ച സിനിമകളായിരുന്നിട്ടും തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. കൂദാശ, ഇബ്ലീസ്, മുന്നറിയിപ്പ്, അപ്പോത്തിക്കിരി തുടങ്ങിയവ അതിനുദാഹരണങ്ങളാണ്‌. ഈ സിനിമകളൊക്കെയും തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ സിനിമയുടെ ഡിവിഡി ഇറങ്ങിയതോടെ പ്രേക്ഷകര്‍ മികച്ച അഭിപ്രായം പറഞ്ഞ സിനിമകളാണ്. അത്തരത്തില്‍ തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ മികച്ച പത്ത് ചിത്രങ്ങിതാ..

    cover image
    Koodasha

    കൂദാശ

    1

    നവാഗതനായ ഡിനു തോമസിന്റെ സംവിധാനത്തില്‍ ബാബുരാജ് നായകനായി എത്തിയ ചിത്രമായിരുന്നു കൂദാശ. മികച്ച സിനിമയായിരുന്നിട്ടും വലിയ തിയേറ്ററുകളൊന്നും ചിത്രത്തിന് ലഭിച്ചിരുന്നില്ല. മാത്രമല്ല കിട്ടിയ തിയേറ്ററുകളില്‍ ഒന്നോ രണ്ടോ ഷോകള്‍ മാത്രമാണ് ചിത്രത്തിനുണ്ടായിരുന്നത്.എന്നാല്‍ സിനിമയുടെ ഡിവിഡി റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 

    Iblis

    ഇബിലിസ്

    2

    ഒരു സാങ്കല്‍പ്പിക ഗ്രാമവും അവിടുത്തെ കുറേ മനുഷ്യരുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു ആസിഫ് അലി നായകനായി എത്തിയ ഇബ്ലീസ്. മഡോണ  സെബാസ്റ്റ്യനായിരുന്നു ചിത്രത്തിലെ നായിക. വ്യത്യസ്തമായ രീതിയില്‍ കഥ പറഞ്ഞ ചിത്രത്തിന്‌ പക്ഷേ പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ സിനിമയുടെ ഡിവിഡി റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 

    Munnariyippu

    മുന്നറിയിപ്പ്

    3

    1998-ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്‌. അപര്‍ണ ഗോപിനാഥ്,മമ്മൂട്ടി,പ്രതാപ് പോത്തന്‍,നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഈ ചിത്രത്തിനും പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല.എന്നാല്‍ സിനിമയുടെ ഡിവിഡി റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 

    Apothecary

    അപ്പോത്തിക്കിരി

    4

    1998-ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്‌. അപര്‍ണ ഗോപിനാഥ്,മമ്മൂട്ടി,പ്രതാപ് പോത്തന്‍,നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഈ ചിത്രത്തിനും പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല. എന്നാല്‍ സിനിമയുടെ ഡിവിഡി റിലീസ് ചെയ്തപ്പോള്‍ മികച്ച  പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 

    Theevram-2012

    തീവ്രം

    5

    ദുൽഖർ സൽമാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തീവ്രം. ഒരു പ്രതികാര കഥ പറഞ്ഞ ചിത്രം തിയേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല.

    Ozhimuri

    ഒഴിമുറി

    6

    ആസിഫ് അലി,ലാല്‍,ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധുപാല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒഴിമുറി. ഈ ചിത്രത്തിനും പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല.

    Manjadikuru

    മഞ്ചാടിക്കുരു

    7

    അഞ്ജലി മേനോമേനോന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഞ്ചാടിക്കുരു. 2008ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്‌ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരവും, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരവും ലഭിച്ചിരുന്നു. നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും വലിയ വിജയം ലഭിച്ചിരുന്നില്ല.

    Adventures Of Omanakuttan

    അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ

    8

    ഭാവന,ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രം തിയേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല.

    Mansoon Mangoes

    മണ്‍സൂണ്‍ മാംഗോസ്

    9

    ഫഹദ് ഫാസിലിനെ നായകനാക്കി അബി വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മണ്‍സൂണ്‍ മാംഗോസ്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ സംവിധാനമോഹിയായ ഒരു ചെറുപ്പക്കാരന്റെ വേ,ത്തിലാണ് പഹദ് ഫാസില്‍ എത്തുന്നത്. വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഈ ചിത്രത്തിനും പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും  നേടാന്‍ സാധിച്ചില്ല. 

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X