X
മലയാളം » സിനിമകള്‍ » അപ്പോത്തിക്കിരി
അപ്പോത്തിക്കിരി

അപ്പോത്തിക്കിരി

Drama | 07 Aug 2014 | U |
Malayalam

2.5 /5 Users

4 /5 Filmibeat

അപ്പോത്തിക്കിരി കഥ

സുരേഷ്‌ഗോപി, ജയസൂര്യ, അസിഫ് അലി എന്നിവരെ മുഖ്യ കഥപാത്രങ്ങളാക്കി മാധവ് രാംദാസ്  സംവിധാനം ചെയ്ത ചിത്രമാണ് അപ്പോത്തിക്കിരി. അഭിരാമി എന്ന മുൻകാല നടി ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തുന്നു. സ്വപ്‌നം, ദുരാഗ്രഹം, പശ്ചാത്താപം, മോചനം എന്നീ ഖടകങ്ങൾ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡോക്ടര്‍ വിജയ് നമ്പ്യാര്‍ (സുരേഷ്‌ഗോപി) എന്ന വ്യക്തിയുടെ ജീവിതം ഒരു മഹാവിപത്തുമയി സമ്മേളിക്കുന്നു. ഈ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ പാടെ തകിടം മറിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പോത്തിക്കിരിയുടെ കഥ പുരൂഗമിക്കുന്നത്. ജീവച്ഛവമായി ആശുപത്രിയിൽ കിടക്കുന്ന ഡോക്ടറെ അദ്ദേഹം ചികില്‍സിച്ചിരുന്ന സുബി ജോസഫ് (ജയസൂര്യ) എന്ന വ്യക്തി ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങളുമായി കാണാൻ വരുന്നു. കേരളത്തിലെ ആശുപത്രികളിൽ നടക്കുന്ന മരുന്ന് പരീക്ഷണങ്ങളെകുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം അവിടെ പങ്കുവക്കുന്നു. അത്തരം ഒരു പരീക്ഷണത്തിന്  ഇരയായ ആളുകൂടിയാണ് സുബി. ആശുപത്രിയില്‍ കെട്ടാന്‍ പണമില്ലാതെ വന്നപ്പോള്‍ സൗജന്യ ചികില്‍സയുടെ പേരിലാണ് ഡോക്ടര്‍ അവനിൽ മരുന്ന് പരീക്ഷിച്ചത്. അതിന്റെ പരിണിത ഭലമായി മാറാതലവേദ അദ്ദേഹത്തെ അലട്ടുന്നു. കമ്പംമേട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അങ്ങമാണ് സുബി. അച്ഛന്‍ (ഇന്ദ്രന്‍സ്), അമ്മ (സീമ ജി. നായര്‍), സഹോദരന്‍ (നീരജ് മാധവ്) എന്നിവർക്കൊപ്പം സുബി ജീവിക്കുന്നു. അപ്രതീക്ഷിതമായി അയാള്‍ താന്‍ ചികിത്സിച്ചവരെ പലയിടത്തായി കാണുന്നു. ഒരു മായയിലെന്നപോലെ അവര്‍ കടന്നുവരുമ്പോള്‍ ഡോക്ടറുടെ ജീവിതം താളം തെറ്റുന്നു. അതാണ് അയാളെ അപകടത്തില്‍കൊണ്ടെത്തിക്കുന്നതും. ജീവച്ഛവമായി കിടക്കുന്ന ഡോക്ടറിൽ പോലും ആശുപത്രി അധികൃതര്‍ മരുന്ന് പരീക്ഷനത്തിന് മുതിരുകയാണ്. ഇതു കാണികൾക്ക് നെഞ്ചിടിപ്പുണ്ടാക്കുന്ന ഒരു അനുഭവമായി മാറുന്നു. എന്നാൽ ആയിരക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനാ ഭലമായി ഡോക്ടർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ്  അപ്പോത്തിക്കിരി എന്ന ചിത്രത്തിൻറെ കഥ നിർണ്ണയിക്കുന്നത്. അരംബൻകുടിയിൽ സിനിമാസിൻറെ ബാനെറിൽ ഡോ ജോർജ് മാത്യുവും, ഡോ ബേബി മാത്യുവുമാണ് അപ്പോത്തിക്കിരിയുടെ നിർമാതാക്കൾ. ഹരി നായരാണ് ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.
Read More

അപ്പോത്തിക്കിരി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അപ്പോത്തിക്കിരി ക്രൂ വിവരങ്ങൾ

സംവിധായകന്‍ മാധവ്‌ രാംദാസ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷൈക്ക് ഇല്ലാഹി
നിര്‍മ്മാതാവ്‌ ഡോ ബേബി മാത്യു, ഡോ ജോർജ് മാത്യു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അപ്പോത്തിക്കിരി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അപ്പോത്തിക്കിരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+