അപ്പോത്തിക്കിരി കഥ/ സംഭവവിവരണം

    സുരേഷ്‌ഗോപി, ജയസൂര്യ, അസിഫ് അലി എന്നിവരെ മുഖ്യ കഥപാത്രങ്ങളാക്കി മാധവ് രാംദാസ്  സംവിധാനം ചെയ്ത ചിത്രമാണ് അപ്പോത്തിക്കിരി. അഭിരാമി എന്ന മുൻകാല നടി ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തുന്നു. സ്വപ്‌നം, ദുരാഗ്രഹം, പശ്ചാത്താപം, മോചനം എന്നീ ഖടകങ്ങൾ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡോക്ടര്‍ വിജയ് നമ്പ്യാര്‍ (സുരേഷ്‌ഗോപി) എന്ന വ്യക്തിയുടെ ജീവിതം ഒരു മഹാവിപത്തുമയി സമ്മേളിക്കുന്നു. ഈ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ പാടെ തകിടം മറിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പോത്തിക്കിരിയുടെ കഥ പുരൂഗമിക്കുന്നത്.

    ജീവച്ഛവമായി ആശുപത്രിയിൽ കിടക്കുന്ന ഡോക്ടറെ അദ്ദേഹം ചികില്‍സിച്ചിരുന്ന സുബി ജോസഫ് (ജയസൂര്യ) എന്ന വ്യക്തി ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങളുമായി കാണാൻ വരുന്നു. കേരളത്തിലെ ആശുപത്രികളിൽ നടക്കുന്ന മരുന്ന് പരീക്ഷണങ്ങളെകുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം അവിടെ പങ്കുവക്കുന്നു. അത്തരം ഒരു പരീക്ഷണത്തിന്  ഇരയായ ആളുകൂടിയാണ് സുബി. ആശുപത്രിയില്‍ കെട്ടാന്‍ പണമില്ലാതെ വന്നപ്പോള്‍ സൗജന്യ ചികില്‍സയുടെ പേരിലാണ് ഡോക്ടര്‍ അവനിൽ മരുന്ന് പരീക്ഷിച്ചത്. അതിന്റെ പരിണിത ഭലമായി മാറാതലവേദ അദ്ദേഹത്തെ അലട്ടുന്നു. കമ്പംമേട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അങ്ങമാണ് സുബി. അച്ഛന്‍ (ഇന്ദ്രന്‍സ്), അമ്മ (സീമ ജി. നായര്‍), സഹോദരന്‍ (നീരജ് മാധവ്) എന്നിവർക്കൊപ്പം സുബി ജീവിക്കുന്നു.

    അപ്രതീക്ഷിതമായി അയാള്‍ താന്‍ ചികിത്സിച്ചവരെ പലയിടത്തായി കാണുന്നു. ഒരു മായയിലെന്നപോലെ അവര്‍ കടന്നുവരുമ്പോള്‍ ഡോക്ടറുടെ ജീവിതം താളം തെറ്റുന്നു. അതാണ് അയാളെ അപകടത്തില്‍കൊണ്ടെത്തിക്കുന്നതും. ജീവച്ഛവമായി കിടക്കുന്ന ഡോക്ടറിൽ പോലും ആശുപത്രി അധികൃതര്‍ മരുന്ന് പരീക്ഷനത്തിന് മുതിരുകയാണ്. ഇതു കാണികൾക്ക് നെഞ്ചിടിപ്പുണ്ടാക്കുന്ന ഒരു അനുഭവമായി മാറുന്നു. എന്നാൽ ആയിരക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനാ ഭലമായി ഡോക്ടർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ്  അപ്പോത്തിക്കിരി എന്ന ചിത്രത്തിൻറെ കഥ നിർണ്ണയിക്കുന്നത്. അരംബൻകുടിയിൽ സിനിമാസിൻറെ ബാനെറിൽ ഡോ ജോർജ് മാത്യുവും, ഡോ ബേബി മാത്യുവുമാണ് അപ്പോത്തിക്കിരിയുടെ നിർമാതാക്കൾ. ഹരി നായരാണ് ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie അപ്പോത്തിക്കിരി with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X