വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി 2022ല്‍ മമ്മൂട്ടി മുന്നേറിയപ്പോള്‍ മോഹന്‍ലാലിന് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2022. വന്‍ഹൈപ്പിലെത്തിയ ആറാട്ട്, ബ്രോ ഡാഡി, മോണ്‍സ്റ്റര്‍ തുടങ്ങിയ 3 മോഹന്‍ലാല്‍ ചിത്രങ്ങളും നിരാശ മാത്രമായിരുന്നു ആരാധകര്‍ക്ക് നല്‍കിയത്. എന്നാല്‍ 2023ന്റെ തുടക്കത്തിലും നന്‍പകല്‍ നേരത്തിലൂടെ മമ്മൂക്ക പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ന്നും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഈ വര്‍ഷവും മമ്മൂക്ക സ്വന്തമാക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ 2023 മോഹന്‍ലാലിന് സ്വന്തമാണെന്നാണ് ഫാന്‍സ് പറയുന്നത്. എമ്പുരാന്‍ പോലുള്ള ലാലേട്ടന്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വീണ്ടും തരംഗം തീര്‍ക്കുമെന്നാണ് ഫാന്‍സിന്റെ വിലയിരുത്തല്‍. സത്യത്തില്‍ 2023 ആരുടേതായിരിക്കും ? ഈ വര്‍ഷം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ കൂടുതല്‍ വിശേഷങ്ങളിതാ.