ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 2013ല്‍ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. കാസിയുടെയും സുനിയുടെയും നാഗാലാന്റ് യാത്ര യുവാക്കള്‍ ഒരു തരത്തില്‍ ആഘോഷമാക്കുകയായിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ അക്കാലത്ത് ബുള്ളറ്റ് യാത്ര ട്രെന്റിങ്ങായും മാറിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും സൂപ്പര്‍ഹിറ്റായിരുന്നു. മലയാളത്തിലെ മികച്ച ട്രാവല്‍ സിനിമളിലൊന്നു കൂടിയായ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പേരാണ് കാണുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി പോലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ആസ്വദിക്കാനിതാ മലയാളത്തിലെ മികച്ച 5 ട്രാവല്‍ സിനിമകള്‍.