»   » അപ്പോത്തിക്കിരി സംവിധായകന്‍ മാധവ് രാംദാസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ജയസൂര്യ?

അപ്പോത്തിക്കിരി സംവിധായകന്‍ മാധവ് രാംദാസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ജയസൂര്യ?

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജയസൂര്യ.തന്റെ കഥാപാത്രത്തിനായി എന്തു തരം രൂപമാറ്റത്തിനും തയ്യാറാവുന്ന നടന്‍ കൂടിയാണ് അദ്ദേഹം. കരിയറില്‍ വ്യത്യസ്ഥ ചിത്രങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് ഒരു മികച്ച നടനായി അദ്ദേഹത്തെ ജനങ്ങള്‍ കണ്ടു തുടങ്ങിയത്. 2002ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി സിനിമയില്‍ തുടങ്ങിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

വടക്കുനോക്കിയന്ത്രത്തിന്‍റെ രണ്ടാം ഭാഗമല്ല, വൈകുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ധ്യാന്‍!

ജയസൂര്യ വിപി സത്യനായി വേഷമിട്ട് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്യാപ്റ്റന്‍. നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വി.പി.സത്യനായി മികച്ച പ്രകനമാണ് ജയസൂര്യ നടത്തിയിരുന്നത്. അനു സിത്താരയായിരുന്നു ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, ഈ വര്‍ഷമിറങ്ങിയ ക്യാപ്റ്റന്‍ തുടങ്ങി ജയസുര്യയ്ക്ക് തൂടര്‍ച്ചയായി വിജയ ചിത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. ആട് സിനിമയിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രവും പുണ്യാളനിലെ ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രവും ജയസൂര്യയുടെ കരിയറിലെ മികച്ച വേഷങ്ങളാണ്.

jayasurya

2014ല്‍ പുറത്തിറങ്ങിയ അപ്പോത്തികിരി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഗംഭീര അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ശരീര ഭാരം കുറച്ച ജയസൂര്യ വ്യത്യസ്ഥ ലുക്കിലാണ് അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ ജയസൂര്യയെ കൂടാതെ സുരേഷ് ഗോപി,ആസിഫ് അലി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. മേല്‍വിലാസം എന്ന ചിത്രം സംവിധാനം ചെയ്ത മാധവ് രാംദാസ് ആയിരുന്നു അപ്പോത്തിക്കിരി സംവിധാനം ചെയ്തത്.

jayasurya

അപ്പോത്തിക്കിരിയ്ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തില്‍ ജയസൂര്യ നായകനാവും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര് നേരത്തെ സംവിധായകന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അദ്ദേഹം സ്ഥീരീകരിച്ചിട്ടില്ല. കുറച്ചു ദിവസത്തിനകം ചിത്രത്തിന്റെ താരങ്ങളുടെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സംവിധായകന്‍ പറഞ്ഞത്.

മമ്മൂട്ടിയുടെ കളരിപ്പയറ്റിന് നേതൃത്വം നല്‍കാന്‍ കെച്ചകെംബഡ്കി, മാമാങ്കം രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍

നിമിഷ സജയന്‍ ശരിക്കും സംവിധായിക ആവുന്നുണ്ടോ? പുറത്ത് വന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതായിരുന്നു!

English summary
jayasurya in madhav ramdasan's next movie?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X