ഹരഹര മഹാദേവകി എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സന്തോഷ് പി ജയകുമാറും ഗൗതം കാര്‍ത്തിക്കും ഒന്നിച്ച ചിത്രമാണ് ഇരുട്ടു അറൈയില്‍ മുരട്ടു കുത്തു. ഭൈവി, കരുണാകരന്‍, രാജേന്ദ്രന്‍, യഷിക എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അഡല്‍റ്റ് കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രത്തിലെ രംഗങ്ങളും സംഭാഷണങ്ങളും ഉള്‍പെട്ട ചിത്രത്തിന്റെ ടീസറിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. ബാലമുരളി ബാലുവാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ബ്ലൂ ഗോസ്റ്റ് പിക്‌ചേസിന്റെ ബാനറില്‍ കെ ഇ ഘനന്‍വേല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഇരുട്ടു അറൈയില്‍ മുരട്ടു കുത്തു-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.