എം ജി ശശി സംവിധാനം ചെയ്ത ചിത്രമാണ് ജാനകി. പ്രകാശ് ബാരെ, തമ്പി ആന്റണി, കൃഷ്ണ പദ്മകുമാര്‍, സജിത മഠത്തില്‍, ടിജി രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2009ല്‍ പൂര്‍ത്തിയായ ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തിലൂടെ കൃഷ്ണ പദ്മകുമാറിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു.
സംവിധായകന്‍ എം ജി ശശിയുടെ വരികള്‍ക്ക് ശ്യാം ധര്‍മ്മനാണ് സംഗീതം നല്‍കിയത്. ഗായകന്‍ കെ ജെ യേശുദാസിന്റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗാനമെന്ന റെക്കോര്‍ഡ് ചിത്രത്തിലെ ചിറകൊടിഞ്ഞൊരീ എന്ന ഗാനത്തിനാണ്.
** Note :
കുറിപ്പ്: ജാനകി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.