ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് കമ്മാരസംഭവം. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.നമിതയെക്കൂടാതെ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും, ബോബി സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.90 വയസ്സുള്ള കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.3 വ്യത്യസ്ഥ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദിലീപ് മൂന്ന് ഗെറ്റപ്പുകളിലാണ് വരുന്നത്.നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട്കൂടി അനിശ്ചിതത്വത്തിലായ സിനിമയായിരുന്നു കമ്മാരസംഭവം. മലപ്പുറത്തെ വേങ്ങരയില്‍നിന്നുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുന്നത്. 20 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.നടന്‍ മുരളി ഗോപിയാണ് കമ്മാരസംഭവത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: കമ്മാരസംഭവം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.