കാപ്പാന്‍ കഥ
മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലും തമിഴ് താരം സൂര്യയും നായകന്മാരായി എത്തിയ
തമിഴ് ചിത്രമാണ് കാപ്പാന്‍.കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ആര്യയുമുണ്ട്.മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം തേന്മാവിന്‍ കൊമ്പത്തിന്റെ ഛായാഗ്രഹകനാണ് കെ.വി ആനന്ദ്.ആ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും അദ്ധേഹം കരസ്ഥമാക്കിയിരുന്നു.
ചിത്രത്തില്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.2014ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ജില്ലയാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.ബോമന്‍ ഇറാനി,സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
കെ.വി ആനന്ദും പട്ടുക്കോട്ടൈ പ്രഭാകരുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സയ്യഷയാണ് ചിത്രത്തിലെനായിക.ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.ചിത്രത്തിന്റെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫി 2018 ജൂണ്‍ 25ന് ലണ്ടനില്‍ ആരംഭിച്ചിരുന്നു.ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്.ലണ്ടന്‍,അമേരിക്ക,ബ്രസീല്‍ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
** Note :
Hello! Would you like to share the storyline of the movie കാപ്പാന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].