ജയറാം, മീര ജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിനു ശേഷം മീര ജാസ്മമിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 12 വര്‍ഷത്തിനു ശേഷം ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
സിദ്ദിഖ്, നസ്‍ലെന്‍, ഇന്നസെന്‍റ്, ദേവിക സഞ്ജയ്, ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്.
എസ് കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്, പശ്ചാത്തല സംഗീതം രാഹുല്‍ രാജ്, ഗാനരചന ഹരിനാരായണന്‍, എഡിറ്റിംഗ് കെ രാജഗോപാല്‍, കലാസംവിധാനം മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്‍, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും അനില്‍ രാധാകൃഷ്ണന്‍, സഹസംവിധാനം അനൂപ് സത്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സ്റ്റില്‍സ് എം കെ മോഹനന്‍ (മോമി).
** Note :
കുറിപ്പ്: മകള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.