പൃഥ്വിരാജിനെ നായകനാക്കി ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് 9. ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. വാമിക ഗബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനിയത്ത് ഖാന്‍ എന്ന ഡോക്ടറായിട്ടാണ് പ്രകാശ് രാജ് വേഷമിടുന്നത്.
ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ആല്‍ബര്‍ട്ടായി പൃഥ്വിരാജും ആദമായി അലോകുമെത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്റ്റുഡിയോ ഭീമന്മാര്‍ എന്ന് അറിയപെടുന്ന സോണി പിക്‌ചേഴ്‌സിന്റെ മലയാളത്തിലെ ആദ്യ സംരഭമാണ് ചിത്രം. 2018 ഏപ്രില്‍ ഒന്‍പതിന് ആരംഭിച്ച ചിത്രത്തിന്റെ പൂജ നിര്‍വ്വഹിച്ചത് പൃഥ്വിയുടെ ഡ്രൈവര്‍ രാജന്‍, മേക്കപ്പ്മാന്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്.
** Note :
കുറിപ്പ്: 9 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.