മനുഷ്യനും പ്രകൃതിയും ജീവികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പശു.എം.ഡി സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നന്ദു ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം നാലാമത് രാജസ്ഥാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.രാജസ്ഥാനിലെയും ഇന്ത്യയൊട്ടാകെയുമുള്ള സിനിമകള്‍ക്കിടയില്‍ മലയാളത്തെ പ്രതിനിധാനം ചെയ്ത ഔദ്യോഗിക എന്‍ട്രിയായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.കലാശാല ബാബു, അനിയപ്പന്‍, റോയ് പാല, ഉണ്ണി വി.കെ, രവീന്ദരന്‍, പ്രീതി, നിഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.സാലു ജോര്‍ജ്ജ് ഛായാഗ്രഹണവും പി.സിമോഹന്‍ എഡിറ്റിങ്ങും കൈലാഷ് തൃപ്പൂണിത്തറ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.മുണ്ടക്കയം, പുലിക്കുന്നു, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
** Note :
കുറിപ്പ്: പശു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.