നവാഗതനായ ശ്യാം ലെനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ച ചിത്രമാണ് പെട്ടിലാമ്പ്രട്ട. ടെലിവിഷന്‍ അവതാരകന്‍ ലെനിന്‍ സൈമണ്‍ ജോസഫ്, ജെന്‍സണ്‍ ജോസ്, റോണി രാജ്, സന്‍മയ നന്ദന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നേഹ കൃഷ്ണനാണ് നായിക.ഇന്ദ്രന്‍സ്,ചെമ്പില്‍ അശോകന്‍, ഇര്‍ഷാദ്, ഉല്ലാസ് പന്തളം,ശിവദാസ് മാറംമ്പിള്ളി, ചെമ്പില്‍ അശോകന്‍, പറവൂര്‍ വാസന്തി,സബിത് നായര്‍, മേരി, ആരതി, ചിത്ര, അനിത തൃശ്ശൂര്‍, ഗായത്രി, ബീന ദിലീപ്,അനിത എന്നിവരാണ് ചിത്രത്തിലെ മ്റ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഷാദ് അഹമ്മദ്,ഷാജി ഏഴിക്കര എന്നിവരുടെ വരികള്‍ക്ക് ശ്വാശ്വത് സുനില്‍കുമാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, സുജീത് സുരേശന്‍, അമല്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മധു മാടശ്ശേരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ആഷ്ഫ് ജോസഫ് എഡിറ്റിങ്ങും, വസ്ത്രാലങ്കാരം അനി കെടാമംഗലവും നിര്‍വ്വഹിക്കുന്നു. സെവന്‍ പാവോ എന്റര്‍ടെയന്‍മെന്‍സിന്റെ ബാനറില്‍ സ്വരൂപ് രാജന്‍ മയില്‍ വാഹനമാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: പെട്ടിലാമ്പ്രട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.